ഗുരു സോമസുന്ദരം, ആശാ ശരത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇന്ദിരാ . ചിത്രം സംവിധാനം ചെയ്യുന്നത് വിനു വിജയ് ആണ്.
ചിത്രത്തിൻറെ ടൈറ്റിൽ റോളിൽ ആണ് ആശ ശരത് എത്തുന്നത്. ഗുരു സോമസുന്ദരവും ആശ ശരത്തും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഇന്ദിര.താരങ്ങളെ കൂടാതെ മലയാളത്തിൻറെ പ്രിയപ്പെട്ട അഭിനേതാക്കളായമുകേഷ്, വിജയ് നെല്ലിസ്, അഞ്ജു കുര്യൻ എന്നിവർ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തും
ഷിജു. എം. ഭാസ്കറാണ് പ്രഗ്നൻറ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് അയൂബ് ഖാൻ, സംഗീതം കേദാർ, പ്രോജെക്ട് ഡിസൈനർ : എൻ. എം. ബാദുഷ തുടങ്ങിയവരാണ്, ടോവിനോ തോമസ് കേന്ദ്രകഥാപാത്രമായി ബേസിൽ സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന ചിത്രത്തിലൂടെയാണ് ഗുരു സോമസുന്ദരം മലയാളികൾക്ക് പ്രിയങ്കരനായത്. ശ്രദ്ധേയമായ അഭിനയ പ്രകടനം ആയിരുന്നു അദ്ദേഹം ചിത്രത്തിൽ കാഴ്ചവച്ചത് ,അതുകൊണ്ട് തന്നെ ഇന്ദിരയിലെ അദ്ദേഹത്തിൻറെ അഭിനയപാടവം കാണാൻ ആരാധകരും ആകാംക്ഷയിലാണ് . സിബിഐ 5 ദ് ബ്രയിൻ ആണ് ആശ ശരത്തിന്റേതായി അവസാന പുറത്തിറങ്ങിയ ചിത്രം
Recent Comments