മലയാളത്തിലെ പ്രിയപ്പെട്ട നടി പ്രയാഗ മാർട്ടിന്റെ പിറന്നാൾ ആഘോഷം ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. 27 വയസ്സ് പൂർത്തിയായ താരം സുഹൃത്തുക്കളും ബന്ധുക്കളോടൊപ്പം ആണ് പിറന്നാൾ ആഘോഷം നടത്തിയത്. ആഘോഷത്തിന്റെ ചിത്രങ്ങൾ പ്രയാഗയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. നിരവധി പേരാണ് ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തിയത്. ഗ്രീൻ കളറിലുള്ള ഷർട്ട് ധരിച്ചു കൊണ്ട് വെസ്റ്റേൺ ഔട്ട് ലുക്കിലാണ് താരം പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. താരത്തിനെ ലുക്കും ഏറെ ശ്രദ്ധനേടിയിരുന്നു.
തനിക്ക് ആശംസകൾ അയച്ച എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് ആയിരുന്നു ഇൻസ്റ്റഗ്രാമിലൂടെ പ്രയാഗ പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്, കഴിഞ്ഞ ദിവസമായിരുന്നു പ്രയാഗയുടെ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. നിരവധി വിമർശനങ്ങൾ ആയിരുന്നു താരത്തിന് ഫോട്ടോഷൂട്ടിന് പിന്നാലെ ലഭിച്ചിരുന്നത് .ഇതുവരെ കാണാത്ത ഗ്ലാമറസ് ലുക്കിൽ ആയിരുന്നു പ്രയാഗ ഫാഷൻ ഷോ റാമ്പിൽ എത്തിയത്.
ഇതിനുമുമ്പും നിരവധി ബോഡി ഷെയ്മിങ് കമൻറുകൾ പ്രയാഗ ഏറ്റുവാങ്ങിയിട്ടുണ്ട് .പക്ഷേ എല്ലാത്തിനും ഒന്നും താരം മറുപടി നൽകി കൊടുക്കാറില്ല. തമിഴിൽ പിസാസ് എന്നചിത്രത്തിലൂടെയായിരുന്നു പ്രയാഗ അഭിനയജീവിതം ആരംഭിച്ചത്, ഉണ്ണിമുകുന്ദൻ നായകനായ ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ട് ആയിരുന്നു ചിത്രം ശ്രദ്ധനേടിയത് ,അതുപോലെതന്നെ നിരവധി ആരാധകർ ഉണ്ടായി, അതിനു ശേഷം മലയാളത്തിൽ ഒരു പിടി നല്ല ചിത്രങ്ങളുടെ ഭാഗമായി .പിന്നീട് തമിഴിൽ സൂര്യയുടെ നായികയായി അഭിനയിച്ചു.
Recent Comments