Thursday, May 2, 2024
HomeMalayalamFilm News50 കോടി വിജയം സമ്മാനിച്ച പ്രേക്ഷകര്‍ക്ക്  നന്ദി :പൃഥ്വിരാജ്

50 കോടി വിജയം സമ്മാനിച്ച പ്രേക്ഷകര്‍ക്ക്  നന്ദി :പൃഥ്വിരാജ്

പൃഥ്വിരാജ് നായകനായി തിയറ്ററുകൾ ആഘോഷമാക്കിയ ചിത്രമായിരുന്നു ജനഗണമന. ഇപ്പോഴിതാ ആഗോള ബോക്‌സ് ഓഫീസില്‍ 50 കോടി പിന്നിട്ട്  ചിത്രം ‘ജന ഗണ വിജയത്തിലെത്തിയ വിവരം പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെഅറിയിച്ചിരിക്കുകയാണ്.  50 കോടി വിജയം സമ്മാനിച്ചതിന് ഏറ്റവും പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് പൃഥ്വി സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിക്കുകയും ചെയ്തു. കൊവിഡിന് ശേഷം തിയേറ്റര്‍ റിലീസ് ചെയ്ത ആദ്യ പൃഥ്വിരാജ് ചിത്രം കൂടിയാണ് ‘ജന ഗണ മന’. ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം മറ്റൊരു പ്രധാനപ്പെട്ട വേഷത്തിലെത്തിയത് സുരാജ് വെഞ്ഞാറമൂട് ആയിരുന്നു.

സാനിയയെ കേന്ദ്രകഥാപാത്രമാക്കിക്യൂൻ എന്ന ചിത്രം സംവിധാനം ചെയ്ത ഡിജോ ജോസ് ആന്റണി ആയിരുന്നു ചിത്രത്തിൻറെ സംവിധാനം .
പൃഥ്വിരാജിനെ കൂടാതെ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ എത്തിയത്, മംമ്ത മോഹന്‍ദാസ്, വിന്‍സി അലോഷ്യസ് എന്നിവരാണ് . ഏപ്രില്‍ 28നായിരുന്നു തിയേറ്ററില്‍ റിലീസ് ചെയ്തത്.

ആദ്യദിനം തന്നെ ബോക്സ് ഓഫീസ് കളക്ഷൻ ആയിരുന്നു ചിത്രം നേടിയെടുത്തത് ,നല്ലഅഭിപ്രായം പുറത്തുവന്നതോടെ കൂടി ചിത്രത്തിന് ആരാധകരും കൂടി .പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് ആണ് ചിത്രം നിർമിച്ചത് . ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷരിസ് മുഹമ്മദാണ്. ഛായാഗ്രഹണം സുദീപ് ഇളമണ്‍. സംഗീതം ജേക്‌സ് ബിജോയ് ആണ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments