Saturday, May 4, 2024
HomeMalayalamമുക്ത എന്ന ആർട്ടിസ്റ്റിനെ സിനിമാലോകം അറിഞ്ഞത് ആ ഗ്ലാമറസ് സോങ്ങ്സിലൂടെ: മനസ്സുതുറന്ന് നടി

മുക്ത എന്ന ആർട്ടിസ്റ്റിനെ സിനിമാലോകം അറിഞ്ഞത് ആ ഗ്ലാമറസ് സോങ്ങ്സിലൂടെ: മനസ്സുതുറന്ന് നടി

ബാലതാരമായി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച് നായികയായും സഹ നായികയായും ശ്രദ്ധനേടിയ നടിയാണ് മുക്ത. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് താരം ബാലതാരമായി കരിയർ ആരംഭിക്കുന്നത് ,അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത അവർ സ്വരം എന്ന ടെലിവിഷൻ സീരിയലിലൂടെ ആയിരുന്നു താരം ശ്രദ്ധനേടിയത്. പിന്നീടാണ് സിനിമയിലേക്ക് വന്നത്. 2005 ൽ പുറത്തിറങ്ങിയ ഒറ്റനാണയം എന്ന ചിത്രത്തിലാണ് താരം ശ്രദ്ധിക്കപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്യുന്നത്. പിന്നീടാണ് അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം അഭിനയിച് കയ്യടി വാങ്ങിയത് .എട്ടാംക്ലാസിൽ പഠിക്കുമ്പോൾ തന്നെ വളരെ പക്വതയുള്ള ആ കഥാപാത്രം ചെയ്തതിന് മലയാള സിനിമാരംഗത്തു നിന്ന് നിരവധി പ്രശംസകൾ ലഭിച്ചു.

അതിനുശേഷം തെലുങ്കിലും ശ്രദ്ധനേടി .ഗീതാഞ്ജലി അഞ്ജലി എന്നിവർക്കൊപ്പം ഫോട്ടോ എന്ന ചിത്രത്തിലൂടെ അഭിനയിച് തെന്നിന്ത്യയിലേക്ക് ചുവടുവെച്ചു ,ഏറ്റവുമധികം ശ്രദ്ധ നേടിക്കൊടുത്തത് വിശാലിനെ ഒപ്പം
ചെയ്ത താമിരഭരണി എന്ന ചിത്രത്തിലൂടെയാണ്. മലയാളത്തിൽ നസ്രാണി, ഗോൾ തുടങ്ങിയ ചില മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.

ഫ്ലവേഴ്സ് സെൻറ് ഒരുകോടി എന്ന പരിപാടിയിലൂടെ മുക്ത അതിഥിയായി വന്നിരുന്നു. ശ്രീകണ്ഠൻ നായരുടെ ചോദ്യങ്ങൾക്കൊക്കെ മുക്ത വളരെ രസകരമായ ആണ് ഉത്തരം നൽകിയത് .തമിഴ് ചിത്രത്തിലെ ഗ്ലാമര് സോങ് പുറത്തുവന്നപ്പോൾ സ്കൂളിൽ നിന്നും ലഭിച്ച അഭിപ്രായങ്ങൾ എന്തൊക്കെയായിരുന്നു എന്ന ശ്രീകണ്ഠൻ നായരുടെ ചോദ്യത്തിന് ആ സമയം സ്കൂൾ അധികൃതർ വളരെ നല്ല പിന്തുണയായിരുന്നു തന്നത്, പക്ഷേ നാട്ടുകാർക്കിടയിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു ,പക്ഷേ ഒരു നടി എന്ന നിലയിൽ അതു കരിയറിന്റെ ഭാഗമാണ്. ആ ഒരു ചിത്രത്തിലെ ആ ഒരു സോങ് ആണ് മുക്ത എന്ന നടിക്ക് അറിയപ്പെടാൻ സഹായിച്ചത് എന്നും താരം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments