Tuesday, April 30, 2024
HomeMalayalamതനിച്ചുള്ള യാത്ര അതിമനോഹരം!!! മൗറീഷ്യസിന്റെ ഭംഗിയിൽ റിമിടോമി

തനിച്ചുള്ള യാത്ര അതിമനോഹരം!!! മൗറീഷ്യസിന്റെ ഭംഗിയിൽ റിമിടോമി

പാട്ടിൻറെ ലോകം കഴിഞ്ഞാൽ റിമിടോമി ഏറ്റവും ഇഷ്ടപ്പെടുന്ന മറ്റൊരു കാര്യമാണ് യാത്രകൾ. അവധികൾ ലഭിക്കുമ്പോൾ ഒക്കെ റിമിടോമി മിക്കപ്പോഴും വിദേശയാത്രകൾ നടത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട് .ഇത്തവണയും താരം അതിമനോഹരമായ ഒരു സ്ഥലത്തേക്ക് ആണ്  യാത്ര പോയിരിക്കുന്നത്, മൗറീഷ്യസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങളുമായി താരം ഇൻസ്റ്റഗ്രാമിൽ വൈറലാവുകയാണ്, കിടിലൻ ലുക്കിൽ ആണ് താരം ഇത്തവണ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

പിന്നണിഗാന രംഗത്തും മിനിസ്ക്രീൻ ഷോകളിലും സജീവമായ റിമി ടോമിക്ക് ലക്ഷക്കണക്കിന് ആരാധകരാണ് യൂട്യൂബിലും ഇൻസ്റ്റഗ്രാമിൽ ഉള്ളത്. ഈ അടുത്ത കാലത്താണ് യൂട്യൂബിലും താരം സജീവമായത് ,ഓരോ വീഡിയോ കാണാനും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ കുടുംബമെന്ന ഷോയിലും താരമിപ്പോൾ തിളങ്ങുന്നുണ്ട്, ജനപ്രിയ ഷോകളിൽ ഒക്കെ വിധികർത്താവായി താരം വന്നിട്ടുണ്ട്.

മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന് ഗാനം പാടിക്കൊണ്ടായിരുന്നു റിമിടോമി മലയാള പിന്നണിഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത് ,പിന്നീട് മെലഡിയും തട്ടുപൊളിപ്പൻ  ഗാനങ്ങളും അടക്കം നിരവധി പാട്ടുകളാണ് റിമിടോമി മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്.
സ്റ്റേജ് ഷോകളിലൂടെ ആണ് താരം രഏറ്റവുമധികം ശ്രദ്ധ നേടി തുടങ്ങിയത് ,റിമിടോമിയുടെ ഗാനമേളകൾ ഒരുകാലത്ത് വിദേശ ഷോകളിൽ ഉൾപ്പെടെ ഒഴിവാക്കാൻ കൂടാത്ത കാര്യമായിരുന്നു

 

View this post on Instagram

 

A post shared by Rimitomy (@rimitomy)

RELATED ARTICLES
- Advertisment -

Most Popular

Recent Comments