സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ സെലിബ്രിറ്റികളിൽ ഒരാളാണ് അഹാന കൃഷ്ണകുമാർ. മലയാളത്തിലെ യുവനടിമാരിൽ ഏറ്റവുമധികം യൂട്യൂബിൽ ചെലവഴിക്കുന്ന നടിയും അഹാന തന്നെയാണ്. 10 ലക്ഷം സബ്സ്ക്രൈബ്ർ സിലേക്കാണ് അഹാന അടുക്കുന്നത്. ഈ അവസരത്തിൽ താരം ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖം വൈറലാവുകയാണ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ള കണ്ടൻറുകളെ കുറിച്ചാണ് അഹാന മനസ്സുതുറന്നത്.
കണ്ടന്റ് ഇടുമ്പോള്‍ കുറച്ച് ഉത്തരവാദിത്തമുണ്ടാവും എന്നും താൻ ഇടുന്ന വീഡിയോയുടെ പരിപൂർണ ഉത്തരവാദിത്വം തനിക്ക് മാത്രമായിരിക്കുമെന്നും വെറുതെ ഒരു കണ്ടന്റ് ഞാന്‍ ഇടില്ല ഒരിക്കലും താൻ താല്പര്യമില്ലാത്ത ഒരു കണ്ടന്റ് പോലും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറില്ല ,എത്ര രൂപ തരാമെന്ന് പറഞ്ഞാലും ക്രെഡിബിലിറ്റി കളഞ്ഞുള്ള ഒരു പണിക്കും നിൽക്കാറില്ല ,എത്ര രൂപ തന്നാലും എന്റെ ക്രഡിബിളിറ്റിക്ക് പകരമാവില്ല. 50 കോടി തരാമെന്ന് പറഞ്ഞാലും അതിന് പകരം എന്റെ വിശ്വാസ്യത വിൽക്കാൻ സാധ്യമല്ല എന്ന് നടി പറഞ്ഞു.
ഒരുപാട് സോഷ്യൽ മീഡിയ പ്രമോഷനുകൾ വരാറുണ്ട്, എന്ത് സാധനം ആണെങ്കിലും അംഗീകരിക്കാൻ പറ്റുന്നതാണെങ്കിൽ മാത്രമേ താൻ അത് സ്വീകരിക്കാറുള്ളു. അല്ലെങ്കിൽ വേണ്ട എന്ന് തന്നെ പറയും അവര്‍ക്ക് മാറ്റാന്‍ പറ്റുന്നതാണെങ്കില്‍ അത് പറയുമെന്നും’ അഹാന അഭിമുഖത്തിലൂടെ കൂട്ടിച്ചേര്‍ത്തു.
Recent Comments