Saturday, April 27, 2024
HomeMalayalamFilm Newsആ സിനിമയ്ക്ക് ആദ്യം ‘യെസ്’ പറഞ്ഞത് വിഷ്ണു ഏട്ടനാണ്! മനസ്സ് തുറന്ന് അനുസിത്താര

ആ സിനിമയ്ക്ക് ആദ്യം ‘യെസ്’ പറഞ്ഞത് വിഷ്ണു ഏട്ടനാണ്! മനസ്സ് തുറന്ന് അനുസിത്താര

മലയാളസിനിമയിൽ ഒരുപിടി നല്ല ചിത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അനുസിതാര. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ ചെയ്തുകൊണ്ട് താരം മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന നടിയാണ്. രാമൻറെ ഏദൻതോട്ടം എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകശ്രദ്ധ ഏറെ നേടിയെടുത്തത്. താരം നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലൂടെ ചിത്രത്തിലഭിനയിച്ച അനുഭവത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് .കൂടാതെ താരം സിനിമാ ജീവിതത്തിൽ ഭർത്താവ് നൽകുന്ന പിന്തുണയെ കുറിച്ചും അഭിമുഖത്തിലൂടെ പ്രേക്ഷകരെ അറിയിക്കുകയാണ്.

രാമന്റെ ഏദൻ തോട്ടം’ എന്ന സിനിമ വിഷ്ണുവേട്ടൻ ധൈര്യം തന്നതു കൊണ്ടാണ് ഭംഗിയായി അഭിനയിക്കാൻ സാധിച്ചത്, ചിത്രത്തിൻറെ കഥ കേൾക്കാൻ അന്ന് തൻറെ കൂടെ ഭർത്താവും വിഷ്ണു ഉണ്ടായിരുന്നു. മാലതിയുടെ വേഷം അനു ചെയ്യാമോ?’  എനിക്ക് ടെൻഷനായി. ആ കഥാപാത്രത്തിന് വളരെയധികം പക്വത ഉണ്ടായിരുന്നു.

അത്തരത്തിലുള്ള ഒരു കഥാപാത്രം താൻ ഇതുവരെ ചെയ്തിട്ടില്ല.തന്റെ ജീവിതത്തോട് ഒരു സാമ്യമുള്ള കഥാപാത്രവും അല്ല അതുകൊണ്ട് തന്നെ ഒരുപാട് ടെൻഷൻ ഉണ്ടായിരുന്നു തനിക്ക് ആകെ ബന്ധമുള്ളത് ഡാൻസും കാടും മാത്രമേയുള്ളൂ.  തീരുമാനമെടുക്കാൻ വളരെയധികം സംശയിച്ചു നിൽ‌ക്കുമ്പോൾ വിഷ്ണുവേട്ടനാണ് പറ‍ഞ്ഞത്,‘അവള്‍ ചെയ്തോളും’. രഞ്ജിത് സർ ഇപ്പോഴും അത് പറയും ആ സിനിമയ്ക്ക് ആദ്യം ‘യെസ്’ പറഞ്ഞത് വിഷ്ണു ആണെന്ന്. തൻറെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യംകൊണ്ട് തന്നത് ചേട്ടൻ ആണ് എന്നാണ് അനുശ്രീ അഭിമുഖത്തിലൂടെ പറഞ്ഞത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments