നടന്‍ വിജയ് ബാബുവിനെതിരായ നടപടിയിലെ അനാസ്ഥയിൽ പ്രതിഷേധിച്ച് അമ്മ സംഘടനയിലെ പരാതി പരിഹാര സെല്ലില്‍ നിന്നും രാജി വെച്ച് മാലാ പാര്‍വതി. മാലാ പാര്‍വതി അമ്മക്ക് രാജിക്കത്ത് നൽകിയ വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. സമിതിയിലെ മറ്റ് അംഗങ്ങള്‍ക്കും വിഷയത്തില്‍ കടുത്ത പ്രതിഷേധം മാലാ പാർവതി അറിയിച്ചു.

പരാതി പരിഹാര സെല്ലില്‍ നിന്നും രാജി വെച്ചെങ്കിലും അമ്മയിലെ അംഗത്വം അവര്‍ തുടരുമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്, കൂടാതെ
നിലവിലുള്ള പരാതി പരിഹാര സെല്ലിൽ ഇരുന്ന് തൻറെ ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കാൻ കഴിയുമോ എന്ന സംശയം ഉണ്ടെന്നാണ് മാലാ പാർവതി ചൂണ്ടിക്കാണിച്ചത് കൂടാതെ
പരാതി പരിഹാര സെല്ല് നിയമം പാലിക്കുന്നതിനും സ്ത്രീകളില്‍ ആത്മവിശ്വാസം വളര്‍ത്താനും ഉപയോഗപ്രദമായിരുന്നു എന്ന് അറിയിച്ചു .ആ ഒരു കാര്യത്തിൽ തനിക്ക് വളരെയധികം ആത്മസംതൃപ്തി ഉണ്ടെന്നും താരം കൂട്ടിച്ചേർത്തു,

വെറുമൊരു പരിഹാര സമിതി അല്ല എന്നും അംഗങ്ങളിൽ എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള നയങ്ങൾ നടപ്പിലാക്കുന്ന ഒരു വേദി കൂടിയാണ് എന്ന് പറഞ്ഞു,
വിജയ് ബാബുവിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത wcc പ്രതികരണംനൽകിയിരുന്നു.നടനെതിരെ നടപടി വേണമെന്ന് ശ്വേത മേനോന്‍ ചെയര്‍പേഴ്‌സണായ ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി ശുപാര്‍ശ ചെയ്യുകയും വിജയ് ബാബുവിനെസസ്‌പെന്‍ഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ തീരുമാനം എന്നും അറിയിച്ചിരുന്നു.







