ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നായികയാണ് ഭാമ. നാടൻ നാടൻ ലുക്കിൽ ഉള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് താരം മലയാളികളുടെ ഹൃദയം കീഴടക്കിയത് ഒറ്റ ചിത്രം കൊണ്ട് ആയിരുന്നു .പിന്നീട് മലയാളത്തിൽ ഒരു പിടി നല്ല ചിത്രങ്ങളുടെ ഭാഗമായി. അതിനുശേഷം വളരെ പെട്ടെന്ന് തന്നെ അന്യ ഭാഷയിലേക്കും പോയി. മലയാളത്തിലെ മുൻനിര നായികമാരുടെ ലിസ്റ്റിലേക്ക് വരികയും നിരവധി സൂപ്പർ താരങ്ങളുടെ നായികയായി അഭിനയിക്കുകയും ചെയ്തു.
അന്യഭാഷയിൽ നിരവധി ചിത്രങ്ങളുടെ ഭാഗമായ ഭാമ പിന്നീട് ചെയ്തതൊക്കെ ഗ്ലാമറസ് വേഷങ്ങളായിരുന്നു, പിന്നീട് മലയാളത്തിലേക്ക് അധികം തിരിച്ചുവരവും നടത്തിയില്ല. അഭിനയരംഗത്ത് തിളങ്ങിനിൽക്കുന്ന കാലത്തുതന്നെ താരവിവാഹവും ചെയ്തു. ഭർത്താവിൻറെ പേര് അരുൺ എന്നാണ്. ബിസിനസുകാരനായ ഭർത്താവുമൊത്ത് സന്തോഷ ജീവിതം നയിക്കുകയാണ്, ഇപ്പോൾ ഒരു മകളുമുണ്ട്
വിവാഹശേഷം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നെങ്കിലും താരം അമ്മയായ വിവരം പ്രേക്ഷകരെ അറിയിച്ചിരുന്നില്ല ,വളരെ നാളുകൾ കഴിഞ്ഞശേഷമാണ് മകൾ ജനിച്ച വിവരം പ്രേക്ഷകരുമായി പങ്കുവച്ചത്. മകളുടെ ചിത്രം പങ്കു വച്ചതും ഒന്നാം പിറന്നാളിന് ആയിരുന്നു. അതിനിടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു, നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയ വിഷയവുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നു. ഇപ്പോഴിതാ വീണ്ടും ഷൂട്ടിംഗ് മോഡിലേക്ക് എത്തിയിരിക്കുകയാണ് എന്ന് ഭാമ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്. മനോഹരമായ ചിത്രങ്ങൾ പങ്കു വച്ചു കൊണ്ടാണ് താരം ഈ സന്തോഷവാർത്ത അറിയിച്ചത്. കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ നിന്നുള്ള ചിത്രങ്ങൾ ആണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്.