സോഷ്യൽ മീഡിയയിൽ സജീവമായ അമ്മയും മകളുമാണ് നടി മുക്തയും മകൾ കണ്മണിയും . രണ്ടുപേരും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. ഇപ്പോഴിതാ താരങ്ങൾ പങ്കുവച്ചിരിക്കുന്ന ഏറ്റവും പുതിയ വീഡിയോയാണ് വൈറൽ ആയി മാറുന്നത്. മുക്തയും മകളുംഒരേ കളർ ഡ്രസ്സ് അണിഞ്ഞു കൊണ്ടാണ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്,
കൺമണി യുടെ യഥാർത്ഥ പേര് കിയാര എന്നാണ്. താരം ആദ്യമായി അഭിനയിച്ച ചിത്രമാണ് പത്താം വളവ് ,ചിത്രം റിലീസ് ചെയ്തു കഴിഞ്ഞു .ചിത്രത്തിന് മികച്ച റെസ്പോൺസ് ആണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. അതുകൊണ്ടുതന്നെ കുടുംബം വളരെ സന്തോഷത്തിലാണ് .സോഷ്യൽ മീഡിയയിലൂടെ മകളുടെ ഓരോ വിശേഷങ്ങളും അറിയിക്കാറുണ്ട്. മകൾക്കും ഒരു ഇൻസ്റ്റഗ്രാം പേജ് ഉണ്ട്, യൂട്യൂബ് ചാനലിലും താരങ്ങൾ വളരെയധികം സജീവമാണ്.
ചിത്രത്തിൽ മികച്ച അഭിനയം ചെയ്ത കൺമണിക്ക് നിരവധി അഭിനന്ദനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്, നിരവധി ഷോകളും താരം ഇതിനോടകം ചെയ്തു കഴിഞ്ഞു.
ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടും അതിഥി യും ആണ് ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുരാജി നെറയും അതിഥിയുടെയും മകളുടെ വേഷത്തിലാണ് കണ്മണി ചിത്രത്തിലെത്തുന്നത് ഗായിക റിമിടോമിയുടെ ൂട്യൂബ് ചാനൽ കൂടിയായിരുന്നു കൺമണി മലയാളികൾക്ക് കൂടുതൽ സുപരിചിതയായത്. താമസിയാതെതന്നെ മുക്തയും പുതിയ യൂട്യൂബ് ചാനൽ ആരംഭിച് മകളെ സജീവമാക്കി ,മകളുടെ ഓരോ വിശേഷങ്ങളും താരം ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.
View this post on Instagram