കാൻ ഫിലിം ഫെസ്റ്റിവലിൽ സുന്ദരിമാർ തിളങ്ങുന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇപ്പോഴിതാ റെഡ് കാർപെറ്റിൽ അഭിമാന ചുവടുകളുമായി മലയാളത്തിന്റെ പ്രിയതാരം ജലജയും മകളും വന്നിരിക്കുകയാണ്. ഫിലിം ഫെസ്റ്റിവൽ എത്തുന്ന ആദ്യത്തെ മലയാള നടിമാർ ആകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്നും ജലജയും മകൾ ദേവിയും പറഞ്ഞു. അതി സുന്ദരികളായാണ് താരങ്ങൾ ചടങ്ങിനെത്തിയത് .താമരപ്പൂക്കൾ പ്രിന്റ് ചെയ്ത മനോഹരമായ കേരളാ സാരിയിലാണ് ജലജ റെഡ് കാർപെറ്റിലെത്തിയത്. അതേസമയം പീച്ച് നിറത്തിലുള്ള ഡിസൈനർ ലഹങ്കയിൽ ദേവിയും ക്യാമറ കണ്ണുകളിൽ ഇടംപിടിച്ചു .
ഇരുവരുടെയും. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. അമ്മയ്ക്കും മകൾക്കും ലഭിച്ച അപൂർവ ഭാഗ്യം ആദ്യം കണ്ട സന്തോഷം അടക്കാൻ ആകുന്നില്ല എന്നായിരുന്നു ആരാധകരും കമൻറുകൾ നൽകിയത്.
മലയാളസിനിമയിൽ ഏറെക്കാലം നായികയായും സഹ നായികയായും നിറഞ്ഞുനിന്ന താരമാണ് ജലജ. തന്റെ ആദ്യ സിനിമയായ ‘തമ്പ്’ കാൻ ഫിലിം ഫെസ്റ്റിവലില്‍ പ്രദർശിപ്പിച്ചതിന്റെ സന്തോഷം ജലജയ്ക്ക് അടക്കാൻ ആവുന്നത് ആയിരുന്നില്ല . ‘തമ്പി’ന്റെ സംവിധായകൻ ജി. അരവിന്ദൻ, നടന്മാരായ നെടുമുടി വേണു, ഭരത് ഗോപി എന്നിവരുടെ ഓര്‍മകളാണ് റെഡ് കാർപെറ്റിലൂടെ നടക്കുമ്പോൾ തൻറെ ഉള്ളിൽ നിറഞ്ഞത് എന്നായിരുന്നു ജലജ പറഞ്ഞത്. വിദേശികൾ ഉൾപ്പെടെയുള്ള പ്രേക്ഷകരും സ്വന്തം പേരെഴുതിയ കസേരകളും എല്ലാം സ്വപ്നം പോലെ തോന്നുന്നുവെന്ന് ,സന്തോഷം അടക്കാൻ ആകുന്നില്ല എന്നും ഈ സൗഭാഗ്യത്തിന് ദൈവത്തോട് നന്ദി പറയുന്നു എന്നും ജലജ പറഞ്ഞു.
Recent Comments