Friday, April 26, 2024
HomeMalayalamCurrent Affairsഇതിനെക്കാളും ഭീകരമാണ് ഓരോ ദിവസവും അനുഭവിക്കുന്ന മാനസിക പീഡനം: പ്രതികരിച്ച് ജുവൽ മേരി

ഇതിനെക്കാളും ഭീകരമാണ് ഓരോ ദിവസവും അനുഭവിക്കുന്ന മാനസിക പീഡനം: പ്രതികരിച്ച് ജുവൽ മേരി

സ്ത്രീധനത്തിന്റെ പേരിൽ ഭർതൃ ഗൃഹത്തിൽ ഏറെ പീഡനങ്ങൾ ഏറ്റുവാങ്ങി ഒടുവിൽ ആത്മഹത്യചെയ്ത വിസ്മയയെ മലയാളികൾക്ക് മറക്കാനാവില്ല. ഈ കേസ് ഏറെ വിവാദം സൃഷ്ടിച്ച ഒന്നായിരുന്നു. ആയൂര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന വിസ്മയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടറായിരുന്ന ഭര്‍ത്താവ് കിരണ്‍കുമാറിന്‍റെ സ്തീധനപീഡനങ്ങളെ തുടർന്നായിരുന്നു  ആത്മഹത്യ ചെയ്തത്.
ഇപ്പോഴിതാ, ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നടിയും അവതാരകയുമായ ജുവൽ മേരി എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.

ഒരിക്കൽ ഒരുത്തന്റെ കൈ പിടിച്ച ഏൽപ്പിച്ചാൽ പിന്നെ അവൾ മകൾ അല്ലാതെ ആവുന്നുവുവോ ? ചെറിയ അടികൾ ഒക്കെ എല്ലായിടത്തും ഉണ്ട് അതൊക്കെ നോർമൽ ആണ് ഈ അടുത്ത എന്റെ കുടുംബത്തിൽ തന്നെ കേട്ട ഒരു വാദം ആണ് ഇത് ! ഒരു അടിയും നോർമൽ അല്ല !ഇത്തരത്തിൽ പല വീടുകളിൽ നടക്കുന്ന പല സംഭവങ്ങളുംഅടിസ്ഥാനപ്പെടുത്തിയായിരുന്നു എഴുതിയത്.

കുറിപ്പ് വായിക്കാം :
എനിക്ക് ഇനി ഇവിടെ നിക്കാൻ പറ്റത്തില്ല അച്ഛാ എന്നുള്ള ആ പെൺകുട്ടിയുടെ നിലവിളി ! ഇതാണ് മോളെ ജീവിതം ദേഷ്യം വരുമ്പോ ചെയ്യുന്നതല്ല , എല്ലാരും ഇങ്ങനെ ഒക്കെ ആണ് ! എന്ന് മുതലാണ് ഏത് പ്രായം മുതലാണ് നമ്മൾ നമ്മുടെ പെണ്മക്കളെ അറവു മാടുകളെ ആയി കാണാൻ തുടങ്ങുന്നത് ! ഈ കുഞ്ഞിനെ തന്നെ അല്ലെ അവളുടെ കുടുംബത്തിൽ ഒരുക്കിയും പഠിപ്പിച്ചും സ്നേഹിച്ചും വളർത്തി കൊണ്ട് വന്നത് ! ഒരിക്കൽ ഒരുത്തന്റെ കൈ പിടിച്ച ഏൽപ്പിച്ചാൽ പിന്നെ അവൾ മകൾ അല്ലാതെ ആവുന്നുവുവോ ? ചെറിയ അടികൾ ഒക്കെ എല്ലായിടത്തും ഉണ്ട് അതൊക്കെ നോർമൽ ആണ് ഈ അടുത്ത എന്റെ കുടുംബത്തിൽ തന്നെ കേട്ട ഒരു വാദം ആണ് ഇത് ! ഒരു അടിയും നോർമൽ അല്ല ! പ്രിയപ്പെട്ട ഒരു സുഹൃത് അടുത്ത ദിവസം അങ്ങേ അറ്റം വേദനയോടും വെപ്രാളത്തോടും വിളിച്ചു പറഞ്ഞു തന്റെ അസ്വസ്ഥ കണ്ടിട് ഭർത്താവ് നിർദേശിച്ച പരിഹാരം തലക്കും മുഖത്തും നാല് അടി കിട്ടുമ്പോ മാറിക്കോളും എന്ന് ! ഇതിനെക്കാളും ഭീകരമാണ് ഓരോ ദിവസവും അനുഭവിക്കുന്ന മാനസിക പീഡനം ! ഒരു കുറ്റപത്രം സമർപ്പിക്കുമ്പോൾ അതിൽ നമുക് പറയാനാവുക എന്നെ ഈ വ്യക്തി നിരന്തരം മാനസികമായി പീഡിപ്പിച്ചു ആത്മഹത്യയുടെ വക്കിൽ എത്തിച്ചു ! എന്നാൽ ഒരാൾ അനുഭവിക്കുന്ന മാനസിക പീഡനത്തിന്റെ അളവ് നോക്കാൻ എന്ത് സ്കെയിൽ ആണ് നിയമത്തിൽ ഉള്ളത് ! മരിച്ചിട്ടു നീതി കിട്ടിയത് എന്ത് കാര്യം ! നിങ്ങളുടെ പെണ്മക്കളെ കൊല്ലാൻ വിടാതെ ! ജീവിക്കാൻ ഇനിയെങ്കിലിം പടിക്കു പെണ്ണുങ്ങളെ ! പ്രിയപ്പെട്ട അച്ഛന്മാര്ക്ക് , ഒരടിയും നിസാരമല്ല ! നിങ്ങളുടെ പെണ്മക്കൾ ആണ് ! ജീവിതം അങ്ങനെ അല്ല ! Stop normalising domestic violence! Teach your children to stand up for themselves ! May her poor soul rest in peace #justiceforvismaya

RELATED ARTICLES
- Advertisment -

Most Popular

Recent Comments