Friday, April 26, 2024
HomeMalayalamFilm Newsആദ്യ സിനിമയ്ക്ക് വേണ്ടി വർഷങ്ങളോളം പ്രയത്നിച്ച ആളാണ് ഞാൻ: ദിലീഷ് പോത്തൻ

ആദ്യ സിനിമയ്ക്ക് വേണ്ടി വർഷങ്ങളോളം പ്രയത്നിച്ച ആളാണ് ഞാൻ: ദിലീഷ് പോത്തൻ

നടനായും ഡയറക്ടറായും നിർമ്മാതാവായും ഒക്കെ പ്രേക്ഷക ഹൃദയങ്ങളിൽ സാന്നിധ്യം ഉറപ്പിച്ച കലാകാരനാണ് ദിലീഷ് പോത്തൻ. നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു കൊണ്ട് ദിലീഷ് മലയാള സിനിമയിൽ  സാന്നിധ്യമായി മാറി കൊണ്ടിരിക്കുകയാണ്.

ആഗ്രഹം ഉണ്ടായതുകൊണ്ട് മാത്രം സിനിമ സംഭവിക്കണമെന്ന് നിർബന്ധമില്ലെന്ന് ദിലീഷ് പോത്തൻ ഏറ്റവുമടുത്തു നൽകിയ ഒരു അഭിമുഖത്തിലൂടെവ്യക്തമാക്കുകയാണ്. താൻ സിനിമയിൽ വന്ന കാലം മുതലേ ആദ്യ സിനിമയ്ക്ക് വേണ്ടി ശ്രമിച്ചു ക്കൊണ്ടിരിക്കുകയായിരുന്നു, പക്ഷേ അത് പൂർത്തീകരിക്കാൻ ഒരുപാട് വർഷം എടുത്തു എന്നും  പോത്തൻ പറഞ്ഞു. ദ ക്യു ഷോ ടൈമിലായിരുന്നു അദ്ദേഹത്തിൻ്റെ സിനിമ ജീവിതത്തെക്കുറിച്ചുള്ള തുറന്നുപറച്ചിൽ നടത്തിയത്.

” സിനിമ എന്ന ആഗ്രഹം ഒരുപാട് വർഷക്കാലമായി തൻറെ ഉള്ളിൽ കിടക്കുന്ന ഒന്നായിരുന്നു ,ഒരു സിനിമ സംവിധാനം ചെയ്യാൻ സാഹചര്യങ്ങൾ ഒത്തു വരേണ്ടത് അനിവാര്യമാണ്, നമുക്ക് ആഗ്രഹം ഉണ്ടായത് കൊണ്ട് മാത്രം ഒരു സിനിമ സംഭവിക്കണമെന്ന് ഒരിക്കലും നിർബന്ധമില്ല, സിനിമയിൽ വന്ന കാലം തൊട്ട് തന്റെസിനിമയ്ക്ക് വേണ്ടി ആയിരുന്നു അലച്ചിൽ,പക്ഷേ അത് പൂർത്തീകരിക്കാൻ ഒരുപാട് വർഷം എടുത്തു എന്നുള്ളതാണ് അതിന്റെ യാഥാർഥ്യം. എനിക്കും കുറച്ചുകൂടെ നേരത്തെ ചെയ്യണമെന്നുണ്ടായിരുന്നു പക്ഷേ സാഹചര്യങ്ങളും വന്നില്ല,  ഇഷ്ടപ്പെടുന്ന സിനിമയിലേക്ക് എത്തിപ്പെടാൻ കഴിയാത്തതുകൊണ്ടാണ് വൈകിയത്” എന്നും താരം വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments