Friday, April 26, 2024
HomeMalayalamകുറുമ്പുകാട്ടി ദിവ്യ ഉണ്ണിയുടെ മകൾ ഐഷു: ക്യൂട്ട് ചിത്രം പങ്കുവെച്ച് താരം

കുറുമ്പുകാട്ടി ദിവ്യ ഉണ്ണിയുടെ മകൾ ഐഷു: ക്യൂട്ട് ചിത്രം പങ്കുവെച്ച് താരം

മലയാള സിനിമയുടെ പ്രിയപ്പെട്ട നടി ദിവ്യ ഉണ്ണിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. ദിവ്യ ഉണ്ണിയുടെ മൂന്നാമത്തെ മകൾ ഐശ്വര്യയുമൊത്തുള്ള ചിത്രങ്ങളാണ് പുതിയതായി പങ്കുവച്ചിരിക്കുന്നത്. കുടുംബത്തിലെ ഏറ്റവും അടുത്ത ബന്ധുവിന്റെ വിവാഹചടങ്ങിൽ ആയിരുന്നു താരം കുടുംബസമേതം വന്നത്. ആഘോഷങ്ങളും വിവാഹത്തിന് ആഘോഷങ്ങളും പങ്കുവയ്ക്കുന്ന കൂട്ടത്തിലാണ് മൂന്നാമത്തെ മകൾ ഐശ്വര്യയുമൊത്തുള്ള മനോഹരമായ ചിത്രവും താരം പോസ്റ്റ് ചെയ്തത്.

അഭിനയ ലോകത്തുനിന്നും ഏറെക്കാലമായി ഇടവേള എടുത്തിരിക്കുന്ന ദിവ്യ ഉണ്ണി നൃത്തരംഗത്ത് വളരെ സജീവമാണ് ,അമേരിക്കയിലായിരുന്നു താരം കുടുംബസമേതം താമസിച്ചത്, അമേരിക്കയിൽ പോയ ശേഷം നൃത്തവിദ്യാലയം ആരംഭിച് അമേരിക്കൻ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റി. ആദ്യത്തെ വിവാഹം രണ്ടുമക്കൾ ആയതിനുശേഷം വേർപെടുത്തുകയും ചെയ്തു. രണ്ടാമത് വിവാഹം കഴിച്ചു .അതിലുള്ള മകളാണ് ഐശ്വര്യ.

ആദ്യ വിവാഹത്തിലുള്ള മകനും മകളും ദിവ്യഉണ്ണിക്ക് ഒപ്പമാണ് താമസിക്കുന്നത്, താരം ഇപ്പോഴും അമേരിക്കയിൽ തന്നെയാണ് സ്ഥിരതാമസം .നൃത്തം തന്നെയാണ് താരം ഏറ്റവുമധികം ഫോക്കസ് ചെയ്യുന്നത്. അഭിനയത്തിനു പുറമേ സിനിമാരംഗത്തു വന്നപ്പോൾ തന്നെ നൃത്തരംഗത്ത് കൂടുതൽ സജീവമായിരുന്നു, മലയാള സിനിമയിലേക്ക് തിരിച്ചുവരുമോ എന്ന് അഭിമുഖങ്ങളിൽ നിരവധിപേർ താരത്തോട് ചോദിച്ചിട്ടുണ്ട്, അഭിനയം പൂർണമായും ഒഴിവാക്കിയിട്ടില്ല എന്നും എപ്പോൾ വേണമെങ്കിലും തിരികെ എത്താമെന്നും മറുപടി നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments