Thursday, May 2, 2024
HomeMalayalamകണ്മണിക്ക് പേരുനൽകി കാജൽ അഗർവാൾ !!! ഇവൻ ഞങ്ങളുടെ ജീവിതത്തിലെ 'ചാമ്പ്യൻ'

കണ്മണിക്ക് പേരുനൽകി കാജൽ അഗർവാൾ !!! ഇവൻ ഞങ്ങളുടെ ജീവിതത്തിലെ ‘ചാമ്പ്യൻ’

ബോളിവുഡിലെയും തെന്നിന്ത്യയുടെയും പ്രിയപ്പെട്ട നടി കാജൽ അഗർവാളിനും ഭർത്താവ് ഗൗതം കിച്ച്‌ലുവിനും ആൺകുഞ്ഞ് പിറന്നത് കഴിഞ്ഞ ദിവസമായിരുന്നു. ഇപ്പോഴിതാ മകൻറെ പേര് വെളിപ്പെടുത്തി താരങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്. സഹോദരി വഴിയാണ് ഈ വാർത്ത മാധ്യമങ്ങളിലൂടെ എത്തിയത്. താരങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. സഹോദരി തന്നെയാണ് പേര് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തത്. തങ്ങളുടെ കുടുംബത്തിലെ പുതിയ അതിഥി എന്നായിരുന്നു പോസ്റ്റിലെ കുറിപ്പ്. ന്യൽ കിച്ചുലു എന്നാണ് മകന് താരങ്ങൾ പേര് നൽകിയത്

ഈ വർഷം ജനുവരിയിലാണ് കാജൽ സോഷ്യൽ മീഡിയയിലൂടെ താൻ ഗർഭിണിയാണ് എന്ന വിവരം പ്രേക്ഷകരെ അറിയിച്ചത്. അപ്പോൾ തന്നെ ഭർത്താവുമൊത്ത് ഉള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു. പിന്നീട് ഗർഭകാലത്തെ കുറിച്ചുള്ള സന്തോഷ നിമിഷങ്ങൾ ഒക്കെ താരം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു, അതിനിടയ്ക്ക് ഫോട്ടോഷൂട്ട് നടത്തി ശ്രദ്ധ നേടുകയും ചെയ്തു.
കുഞ്ഞു ജനിച്ചാൽ വാർത്ത പുറത്തുവന്നപ്പോൾ തന്നെ നിരവധിപേരാണ് ആശംസകളുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം വരെ കാജൽ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായിരുന്നു. ഫോട്ടോഷൂട്ടുകൾ ഏറ്റവും പുതിയതായി പങ്കുവെച്ചിരുന്നു. കുഞ്ഞിനെ കാത്തിരിക്കുകയാണെന്നും ഇനിയുള്ളത് സന്തോഷ നിമിഷങ്ങൾ ആണ് എന്നും താരം പറഞ്ഞിരുന്നു

2020 ലായിരുന്നു കാജൽ വിവാഹിതയായത്. താരത്തിന്റെ ഭർത്താവുമായി നീണ്ടനാളത്തെ പരിചയമായിരുന്നു, ഇരുവരും കുട്ടിക്കാലം തൊട്ടേ അടുത്തറിയുന്നവർ ആയിരുന്നു ,ഒടുവിൽ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു എന്നായിരുന്നു താരം പ്രേക്ഷകരെ അറിയിച്ചത്. വാർത്ത പുറത്ത് വന്നപ്പോൾ തൊട്ട് അമ്മയും കുഞ്ഞും സുഖമായിരിക്കുകയാണ് എന്നാണ് ബന്ധുക്കൾ അറിയിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments