Friday, April 26, 2024
HomeMalayalamFilm Newsഹോംബലെ ഫിലിംസ്  നിർമ്മിക്കുന്ന പുതിയ ചിത്രം: സംവിധായിക സുധ കൊങ്ങര

ഹോംബലെ ഫിലിംസ്  നിർമ്മിക്കുന്ന പുതിയ ചിത്രം: സംവിധായിക സുധ കൊങ്ങര

കെജി.എഫ് നിർമ്മാതാക്കളായ ഹോംബലെ ഫിലിംസ്  നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻറെ വാർത്തകൾ  അണിയറപ്രവർത്തകർ പുറത്തുവിടുന്നു. കെജിഎഫ് ചാപ്റ്റർ ടു എന്ന ഹിറ്റ് ചിത്രത്തിന്റെ വിജയത്തിനുശേഷം ഹോബല ഫിലിംസ് നിർമ്മിക്കുന്ന പുതിയ ചിത്രം സുധ കൊങ്ങര സംവിധാനം ചെയ്യും .

തമിഴകത്തിലെ പ്രിയപ്പെട്ട താരം സൂര്യ നായകനായ ‘സൂരറൈ പോട്ര്’ സംവിധാനം ചെയ്ത സുധാ കൊങ്ങരയാണ് ഹോംബലെ ഫിലിംസിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് എന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം.മാധവൻ നായകനായ ‘ഇരുദ്ധി സുട്ര്’, സൂര്യ നായകനായ ‘സൂരറൈ പോട്ര്’ എന്നീ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തു കൊണ്ട് തമിഴകത്ത് ബ്ലോക്ക് ബസ്റ്റർ സംവിധായകരുടെ ലിസ്റ്റിൽ ഇടം നേടിയ വലിയ താരമാണ്  സുധ കൊങ്ങര.
വാർത്ത പുറത്ത് വന്നപ്പോൾ തന്നെ ഇന്ത്യൻ സിനിമാലോകം ചിത്രത്തെ ഉറ്റുനോക്കുകയാണ്. ചിത്രത്തിലെ അണിയറപ്രവർത്തകർ ആരാണെന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഹോംബലെ ഫിലിംസ് നിർമ്മിക്കുന്ന മറ്റൊരു ചിത്രമാണ് സലാർ. ചിത്രത്തിൽ പ്രഭാസ് ആണ് നായകനാകുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത്  പ്രശാന്ത് നീലാണ്. കെജിഎഫ് ചാപ്റ്റർ ടു വിൻറെ മൂന്നാംഭാഗം ഇതുവരെ അണിയറപ്രവർത്തകർ എപ്പോഴാണെന്ന് പറഞ്ഞിട്ടില്ല. ഇ ഈ ചിത്രങ്ങൾക്ക് ശേഷം മാത്രമേ മൂന്നാംഭാഗം ഉണ്ടാകുമെന്നും  റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments