Friday, April 26, 2024
HomeMalayalamFilm News'മായം സെയ്തായ് പൂവേ’: ആരാധകർ കാണാൻ കൊതിച്ച വിശേഷം പങ്കുവെച്ച് മാളവിക ജയറാം

‘മായം സെയ്തായ് പൂവേ’: ആരാധകർ കാണാൻ കൊതിച്ച വിശേഷം പങ്കുവെച്ച് മാളവിക ജയറാം

ആരാധകരുടെ പ്രിയങ്കരരായ താര കുടുംബങ്ങളിൽ ഒന്നാണ് നടൻ ജയറാമിന്റെയും നടി പാർവതിയുടെയും. രണ്ടുപേരും അഭിനയരംഗത്ത് മികവുപുലർത്തിയ താരങ്ങളാണ്. ഇപ്പോഴിതാ മക്കളും അഭിനയരംഗത്ത് സജീവമായി കൊണ്ടിരിക്കുകയാണ്. മകൻ കാളിദാസൻ മലയാളത്തിലും തമിഴിലും ഉൾപ്പെടെ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായിരുന്നു ,കാളിദാസ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത് ബാലതാരമായാണ്, ഇപ്പോഴിതാ മകളും അഭിനയരംഗത്ത് സജീവമാകാൻ ഒരുങ്ങുന്നു എന്ന സൂചനയാണ് നൽകുന്നത്. മാളവിക അഭിനയിച്ച ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്

മായം സെയ്തായ് പൂവേ’ എന്നാണ് ആൽബത്തിന്റെ പേര്. അശോക് ശെൽവനാണ് വിഡിയോയിൽ മാളവികയുടെ നായകനായി എത്തുന്നത് ,വളരെ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് പേരാണ് മ്യൂസിക് വീഡിയോ കണ്ടിരിക്കുന്നത് .ഈ അടുത്ത കാലത്ത് ആയിരുന്നു ജയറാമ് ഒരു അഭിമുഖത്തിലൂടെ മാളവിക അഭിനയ രംഗത്ത് സജീവമാകുന്നു എന്ന വാർത്ത പങ്കുവെച്ചത്, ഇതിനു മുമ്പ് നിരവധി അവസരങ്ങൾ വന്നിരുന്നുവെങ്കിലും മാളവിക താൽപര്യമുണ്ടായിരുന്നില്ല, ഇപ്പോൾ താരം ചില പ്രൊജക്ടുകൾ കേൾക്കുന്നുണ്ട് എന്ന് 2022 ഓടുകൂടി താരത്തിനെ ചിത്രം പുറത്തിറങ്ങും എന്നും താരം അറിയിച്ചിരുന്നു.

പ്രണവ് ഗിരിധരനാണ് സംഗീത സംവിധാനവും ആലാപനവും നിർവഹിച്ചിരിക്കുന്ന മനോജ് പ്രഭാകറാണ് വരികൾ. മ്യൂസിക് വിഡിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മാളവിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ തന്നെ ആരാധകരും മ്യൂസിക് വീഡിയോ കാണാനുള്ള ആകാംക്ഷ പ്രകടിപ്പിച്ചിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments