Friday, April 26, 2024
HomeMalayalamFilm Newsത്രില്ലറുമായി മമ്മൂട്ടിയുടെ "റോഷാക്ക് " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ത്രില്ലറുമായി മമ്മൂട്ടിയുടെ “റോഷാക്ക് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി – നിസ്സാം ബഷീർ ത്രില്ലെർ ചിത്രം റോഷാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇത്. നിർമാണം നിർവഹിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്.

ചിത്രത്തിൻറെ ചിത്രീകരണം ഇപ്പോൾ കൊച്ചിയിലും അതുപോലെതന്നെ പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവരാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച സമീർ അബ്ദുൾ ആണ്.

ലൂക്കാ ,കുറുപ്പ് ,എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച നിമീഷ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്ര സംയോജനം കിരൺ ദാസ്, സംഗീതം നിർവഹിക്കുന്നത് മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, മേക്കപ്പ് നിർവഹിക്കുന്നത് റോണക്സ് സേവ്യർ & എസ്സ് ജോർജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷൻ ഡിസൈനർ ബാദുഷ എന്നിവരാണ്.
ചിത്രത്തിലെ പി ആർ ഒ ആയി പ്രവർത്തിക്കുന്നത്പ്രതീഷ് ശേഖർ ആണ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments