Saturday, April 27, 2024
HomeMalayalamനന്ദനത്തിലെ ബാലാമണി പോലെ: മണ്ണാറശാല ദർശനം നടത്തിയ നവ്യയെ കണ്ട് ആരാധകർ

നന്ദനത്തിലെ ബാലാമണി പോലെ: മണ്ണാറശാല ദർശനം നടത്തിയ നവ്യയെ കണ്ട് ആരാധകർ

നവ്യാനായർ എന്ന പേര് കേൾക്കുമ്പോഴേ മലയാളികളുടെ മനസ്സിൽ ആദ്യമെത്തുന്ന ചിത്രം നന്ദനം ആണ്. ബാലാമണി എന്ന കഥാപാത്രം മലയാള സിനിമയിൽ നവ്യയ്ക്ക് ഒരുക്കി കൊടുത്തത് വലിയൊരു ഇടമായിരുന്നു. മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നവ്യയ്ക്ക് നിരവധി ആരാധകരാണ് അന്നും ഇന്നും എപ്പോഴും ഉള്ളത്.

സോഷ്യൽ മീഡിയയിൽ ഒരു കാലത്തിനുശേഷം സജീവമായ നവ്യ ഓരോ വിശേഷങ്ങളും പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാറുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം മണ്ണാറശാല ദർശനം നടത്തിയ സന്തോഷമാണ് താരം പങ്കുവെച്ചത്. ഈ ചിത്രം കണ്ട് ആരാധകർ എഴുതിയത് പഴയ നന്ദനത്തിലെ ബാലാമണിയെ ഓർമവരുന്നു എന്നായിരുന്നു , വികെപി സംവിധാനം ചെയ്ത ഒരുത്തി എന്ന ചിത്രത്തിലൂടെയായിരുന്നു ബാലാമണി പത്ത് വർഷങ്ങൾക്കുശേഷം തിരിച്ചുവന്നത് .

ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ തന്നെയായിരുന്നു താരം അവതരിപ്പിച്ചതും , ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു.
വിവാഹത്തിന് ശേഷം ഏറെക്കാലം താരം അഭിനയരംഗത്തു നിന്നും മാറി നിന്നു ,നൃത്ത രംഗത്ത് സജീവമായിരുന്നു എങ്കിലും താരം അഭിനയത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് പറഞ്ഞിരുന്നില്ല ,ഒരുത്തി എന്ന ചിത്രത്തിലേക്കുള്ള തിരിച്ചുവരവ് വളരെ അപ്രതീക്ഷിതമായാണ്. ഭർത്താവ് സന്തോഷ് ബിസിനസുകാരനാണ്. ഒരു മകനാണ് താരത്തിന് ഉള്ളത്.

സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് വരികൾ:
കുറെ കാലത്തിനു ശേഷം ഏറെ ഓർമ്മകൾ നിറഞ്ഞ മണ്ണാറശാല ദർശനം , അമ്മയെ കണ്ടു ആശീർവാദവും വാങ്ങാനായി , പ്രായാധിക്യത്തിന്റെ ക്ഷീണം ഉണ്ടെങ്കിലും ‘അമ്മ തേജസ്വിനി ആയിരിക്കുന്നു ..

RELATED ARTICLES
- Advertisment -

Most Popular

Recent Comments