പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സജീവമായ താരമാണ് നിത്യദാസ്. വിവാഹത്തിനു ശേഷം ഏറെക്കാലം ഇടവേളയെടുത്ത താരം മിനിസ്ക്രീൻ പരമ്പരകളിലൂടെ വീണ്ടും സജീവമായി കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരത്തിന്റെ വീട്ടിലെ ഏറ്റവും പുതിയ സന്തോഷവാർത്തയാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്.
രണ്ടാമത്തെ മകന്റെ പിറന്നാൾ ആഘോഷം ആണ് ഇപ്പോൾ നടന്നിരിക്കുന്നത്, നമൻ എന്നാണ് മകൻറെ പേര് ,വലിയ അവഞ്ചേഴ്സ് ഫാനായ മകന് അവഞ്ചേഴ്സ് കേക്കാണ് താരം സർപ്രൈസ് നൽകിയത്. കേക്ക് കട്ട് ചെയ്യുന്നതും ആശംസകൾ അറിയിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിരവധിപേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്.
നിത്യാദാസ് നെ പോലെതന്നെ മകളും പ്രിയങ്കരിയാണ്, നൈനിക എന്നാണ് മകളുടെ പേര്. ഇൻസ്റ്റഗ്രാം റീലുകളിലൂടെ മകൾ പ്രേക്ഷകർക്ക് സുപരിചിതയാണ്, അമ്മയെ പോലെ തന്നെ മികച്ച നർത്തകിയായ നൈനികക്ക് നിരവധി അവസരങ്ങളാണ് ഇപ്പോൾ വരുന്നത്.
സ്റ്റാർ മാജിക് ഷോയിലൂടെ വന്ന താരം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു , അമ്മയും മകളും ഒരുമിച്ചുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ഇടം പിടിച്ചിട്ടുള്ള വയാണ്, കുഞ്ഞനിയന് ചേച്ചിയും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.
നിത്യ യുടെ ഭർത്താവ് ഒരു കാശ്മീർ സ്വദേശിയാണ്, അദ്ദേഹം പൈലറ്റാണ് ,കോഴിക്കോടാണ് കുടുംബസമേതം താമസിക്കുന്നത് , നിത്യയുടെ യഥാർത്ഥ സ്വദേശവും കോഴിക്കോട് ആണ്