Friday, March 29, 2024
HomeMalayalamകറുത്ത ലിപ്സ്റ്റിക്കിൽ വേറിട്ട ലുക്കുമായി ഫാഷൻ റാമ്പിൽ തിളങ്ങി പ്രയാഗ മാർട്ടിൻ

കറുത്ത ലിപ്സ്റ്റിക്കിൽ വേറിട്ട ലുക്കുമായി ഫാഷൻ റാമ്പിൽ തിളങ്ങി പ്രയാഗ മാർട്ടിൻ

തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് ഇപ്പോൾ മലയാളത്തിലും അന്യഭാഷകളിലും ആയി യുവനടിമാരിൽ ശ്രദ്ധേയയായ താരമാണ് പ്രയാഗ മാർട്ടിൻ.പസാസ് എന്ന ചിത്രത്തിലൂടെയായിരുന്നു താരം ആദ്യമായി നായികയായി അരങ്ങേറ്റം കുറിച്ചത്. മലയാളത്തിൽ 2016 പുറത്തിറങ്ങിയ ഉണ്ണിമുകുന്ദൻ നായകനായ ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലാണ് താരം നായികയായി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ പാർവതി എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നീടങ്ങോട്ട് മലയാളസിനിമയിൽ ഒരു പിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചിരുന്നു.

ഫാഷൻ ലോകത്ത് തിളങ്ങിയ പ്രയാഗയുടെ ചിത്രമാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുക്കുന്നത് ,വ്യത്യസ്തതരം ലുക്കിലാണ് താരം ഇത്തവണ ഫാഷൻ ലോകത്ത് എത്തിയിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയത്.

മലയാളത്തിലെ ആദ്യ ചിത്രത്തിന് പിന്നാലെ ജയസൂര്യ നായകനായ ഫുക്രിയിൽ നല്ലൊരു വേഷമായിരുന്നു പ്രയാഗ ക്ക് ലഭിച്ചത്, അതിനു ശേഷമായിരുന്നു പൊളിറ്റിക്കൽ ത്രില്ലറായ ദിലീപ് നായകനായി എത്തിയ രാമലീലയിൽ താരം അഭിനയിച്ചത്, പിന്നീട് കന്നട ചിത്രത്തിലേക്ക് ആയിരുന്നു താരം പോയത്, ഗീത എന്ന ചിത്രത്തിലൂടെ കന്നഡയിൽ അരങ്ങേറ്റം കുറിച്ചു.സിനിമയിൽ സജീവമാണെങ്കിലും താരം നിരവധി ട്രോളുകളും ഏറ്റു വാങ്ങിയിട്ടുണ്ട്, വിമർശനങ്ങൾക്കു താരം മറുപടികൾ നൽകാറുമില്ല, പുതിയതായി പുറത്തുവന്ന ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments