Friday, May 3, 2024
HomeMalayalamഈ വാർത്ത എങ്ങനെ പുറത്തു വന്നു എന്നറിയില്ല: വിവാഹത്തെക്കുറിച്ച് റിമിടോമി

ഈ വാർത്ത എങ്ങനെ പുറത്തു വന്നു എന്നറിയില്ല: വിവാഹത്തെക്കുറിച്ച് റിമിടോമി

മലയാളത്തിൻറെ പ്രിയപ്പെട്ട ഗായിക റിമി ടോമി യൂട്യൂബ് ചാനലിലൂടെ ജീവിതത്തിലെ സുപ്രധാന വെളിപ്പെടുത്തലുമായി രംഗത്ത് വരികയാണ്. കഴിഞ്ഞ ദിവസം താര തൻറെ വിവാഹവുമായി ആയി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. ഒരു സെലിബ്രിറ്റിയെയാണ് വിവാഹം ചെയ്യുന്നത് എന്ന് അടക്കമുള്ള വെളിപ്പെടുത്തലുകളാണ് പല മാധ്യമങ്ങളും പുറത്തുവിട്ടത്. എന്നാൽ വാർത്തകൾ ഒരുപാട് വന്നതുകൊണ്ട് ഇതിൻറെ സത്യാവസ്ഥ എന്താണെന്ന് റിമി തന്നെ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് .യൂട്യൂബ് ചാനലിൽ കൂടി ആയിരുന്നു താരം തന്നെ തുറന്നുപറച്ചിൽ നടത്തിയത്.

അധികം വരുന്ന ഫോൺ കോളുകൾ ഒക്കെ വിവാഹത്തെക്കുറിച്ച് ചോദിച്ചു കൊണ്ടുള്ളതായിരുന്നു ,പലതരത്തിലുള്ള കോളുകളും ഇതിനിടയ്ക്ക് വരുന്നുണ്ട്. പക്ഷേ ഈ വാർത്ത എങ്ങനെ പുറത്തു വന്നു എന്ന് അറിയില്ല എന്നും ഇപ്പോൾ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നും താൻ ഇങ്ങനെയൊക്കെ ജീവിച്ചു പോകാനാണ് ആഗ്രഹിക്കുന്നത് എന്നും പറഞ്ഞു. ജീവിതത്തിൽ ഏതെങ്കിലും സന്തോഷകരമായ വാർത്തകൾ നടക്കുകയാണെങ്കിൽ തീർച്ചയായും തൻറെ പ്രേക്ഷകരോട് ആദ്യം പറയുമെന്നും താരം കൂട്ടിച്ചേർത്തു.

റിമി ആദ്യം വിവാഹം ചെയ്തത് ബിസിനസുകാരനായ റോയ്സിനെ ആയിരുന്നു, ഇരുവരും തമ്മിലുള്ള ബന്ധം അധിക കാലം നീണ്ടു പോയിരുന്നില്ല. വിവാഹ ബന്ധം വേർപെടുത്തിയ ശേഷം വീണ്ടും റിമിശക്തമായ തിരിച്ചുവരവ് നടത്തി. റോയ്സ് രണ്ടാമത് വിവാഹം ചെയ്തു കഴിഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments