Thursday, May 2, 2024
HomeMalayalamഅവസരങ്ങൾ ഒരുപാട് ഉണ്ടായിരുന്നിട്ടും നടന്നില്ല!!! ഏറെക്കാലത്തെ ആഗ്രഹം സഫലമാക്കി റോഷ്‌ന ആൻ റോയ്

അവസരങ്ങൾ ഒരുപാട് ഉണ്ടായിരുന്നിട്ടും നടന്നില്ല!!! ഏറെക്കാലത്തെ ആഗ്രഹം സഫലമാക്കി റോഷ്‌ന ആൻ റോയ്

ഒരുപിടി നല്ല മലയാള സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ്റോഷ്‌ന ആൻ റോയ്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വളരെയധികം സജീവമായ താരം ജീവിതത്തിൽ സ്വന്തമാക്കിയ സമ്മാനത്തെ കുറിച്ച് പ്രേക്ഷകരോട് പങ്കുവയ്ക്കുകയാണ് .സിനിമയിൽ സഹതാരമായി തിളങ്ങുന്ന കിച്ചു ടെല്ലസ് ആണ് താരത്തിന് ഭർത്താവ്.
ഇരുവരുടെയും വിവാഹങ്ങളും ആഘോഷങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു. റോഷ്ന പ്രൊഫഷനിൽ ഒരു മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് .ആ മേഖലയിൽ നിന്നാണ് അഭിനയരംഗത്തേക്ക് വരുന്നത്. ഏറ്റവുമധികം തുടങ്ങിയത് അഡാർലവിലെ ടീച്ചറുടെ വേഷത്തിലായിരുന്നു.

ഏറെക്കാലമായി ആഗ്രഹിക്കുക യായിരുന്നു ഒരു ഐഫോൺ വാങ്ങണം എന്ന്, ഇപ്പോഴാണ് ആഗ്രഹം സഫലമായത്. ഈ സന്തോഷമാണ് താരം പ്രേക്ഷകരുമായി പങ്കുവച്ചത്. കുറിപ്പ് വായിക്കാം:

പറയാൻ ഒരുപാട് ഉണ്ട്… എന്റെ എല്ലാ സ്വപ്നങ്ങൾക്ക് പുറകിലും ഒരുപാട് വലിയ കഥകൾ ഉണ്ട്…. കൂടുതൽ പറഞ്ഞു മടുപ്പിക്കുന്നില്ല
സമയം എടുത്തു… .,അവസരങ്ങൾ ഒരുപാട് ഉണ്ടായിരുന്നിട്ടും നടന്നില്ല…
ഉപയോഗിക്കാൻ അറിയുകേം ഇല്ല… IPhone വാങ്ങാൻ ഒക്കെ എപ്പളും എല്ലാരും പറയും… പറയണോർക്ക് പറയാലോ.. മ്മക്കല്ലേ ദണ്ണം !!!അപ്പൊ thanks to my man @kichutellus “കല്യാണത്തിന്റെ സമയത്തു എനിക്കു phone വാങ്ങുമ്പോൾ പറഞ്ഞ വാക്കാണ്… അതു മൂപ്പര് ഇച്ചിരി വൈകിയാണെങ്കിലും നടത്തി തന്നു…ന്റെ ആനക്കാരന്… ഒത്തിരി സ്നേഹത്തോടെ വല്യ ഉമ്മ്മ്മ്മ്മ….!!!

RELATED ARTICLES
- Advertisment -

Most Popular

Recent Comments