Friday, April 26, 2024
HomeMalayalamഈ സ്നേഹത്തിനും വാത്സല്യത്തിനും നന്ദി പറഞ്ഞാൽ മതിയാവില്ല: തിരക്കുകൾക്കിടയിലും ആരാധകരുമായി സംസാരിച്ച് സംയുക്ത...

ഈ സ്നേഹത്തിനും വാത്സല്യത്തിനും നന്ദി പറഞ്ഞാൽ മതിയാവില്ല: തിരക്കുകൾക്കിടയിലും ആരാധകരുമായി സംസാരിച്ച് സംയുക്ത മേനോൻ

തെന്നിന്ത്യൻ യുവനടിമാർക്കിടയിലെ മലയാളി താരോദയം ആണ് സംയുക്ത മേനോൻ. അഭിനയ ജീവിതത്തിലേക്ക് തമിഴ് സിനിമ രംഗത്തുനിന്നാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും താരം ഏറ്റവുമധികം ശ്രദ്ധ നേടിയെടുത്തത് മലയാള ചിത്രങ്ങളിലൂടെയാണ് .ടോവിനോ തോമസ് നായകനായെത്തിയ തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു.

ഉയരങ്ങളിലെത്താൻ കഠിനാധ്വാനം ചെയ്യുന്ന സംയുക്ത ആഗ്രഹിച്ചതുപോലെതന്നെ ഉയരങ്ങളിലേക്ക് ആണ് ഇപ്പോൾ അടുക്കുന്നതും. നിരവധി അന്യഭാഷാ പ്രൊജക്ടുകളാണ് താരത്തിന് ഇപ്പോഴുള്ളത്. തമിഴിൽ ധനുഷിന്റെ നായികയായി അന്യഭാഷാ ചിത്രങ്ങളിലും സജീവമായി ചുവടുറപ്പിക്കുകയാണ്, തിരക്കുകളിൽ നിന്ന് സോഷ്യൽ മീഡിയയിലെ താരം ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് പ്രേക്ഷകരോട് ഇപ്പോഴിതാ നന്ദി അറിയിക്കുകയാണ്.

താരത്തിന് വാക്കുകൾ ഇങ്ങനെയാണ്:
എന്റെ കഴിഞ്ഞ കുറച്ച് മാസങ്ങൾ ജോലിപരമായി വളരെ ആവേശകരമായിരുന്നു. എന്റെ പ്രേക്ഷകരിൽ നിന്ന് എനിക്ക് ലഭിക്കുന്ന എല്ലാ സ്നേഹത്തോടും വാത്സല്യത്തോടും കൂടി, കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കാനും പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനും ഇത് എന്നെ പ്രേരിപ്പിക്കുന്നു. ദൈനംദിന ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ ഞാൻ ശ്രമിക്കുന്നു, അത് ഞാൻ ചെയ്യുന്ന ജോലിയിൽ തുടരാൻ പോസിറ്റീവ് വൈബ് നൽകുന്നു.
കവിയും പൗരാവകാശ പ്രവർത്തകയുമായ മായ ആഞ്ചലോയുടെ വാക്കുകൾ അനുയോജ്യമാണ്, “അകത്ത് നിന്ന് പ്രകാശിക്കുന്ന പ്രകാശത്തെ മങ്ങിക്കാൻ ഒന്നിനും കഴിയില്ല.”- അതിമനോഹരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ആയിരുന്നു താരം ഈ കുറിപ്പ് എഴുതിയത്. ചിത്രത്തിൻറെ ഫാഷൻ ഡയറക്ടർ ആൽപി ബോയില ആണ് .ഫോട്ടോഗ്രാഫർ: പ്രണവ് മഹേശ്വരി

RELATED ARTICLES
- Advertisment -

Most Popular

Recent Comments