ക്യൂൻ എന്ന ചിത്രത്തിലൂടെ ആരാധക ശ്രദ്ധ നേടിയ താരമാണ് സാനിയ അയ്യപ്പൻ. ബാല്യകാലസഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച് പിന്നീട് മലയാള സിനിമയിൽ ഒരുപിടി നല്ല വേഷങ്ങൾ ചെയ്തു കൊണ്ട് താരം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ഡാൻസ് റിയാലിറ്റി ഷോ വഴിയാണ് ഏറ്റവുമധികം ആരാധകർ ശ്രദ്ധ ആദ്യം നേടിയത്. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ താരം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അപ്പോൾതന്നെ അഭിനയ ജീവിതത്തോട് താൽപര്യമുണ്ടായിരുന്നു .തുടർന്ന് ബാലതാരമായി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു, പിന്നീടാണ് ക്യൂൻ എന്ന ചിത്രത്തിൽ നായികയായി വന്നത്, അതിനുശേഷം ലൂസിഫറിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം ലഭിച്ചു.
ഏറ്റവും ഒടുവിലായി അഭിനയിച്ചത് ദുൽഖർ സൽമാൻ നായകനായ സല്യൂട്ട് എന്ന ചിത്രത്തിലായിരുന്നു. ഇന്ന് താരത്തിന്റെ പിറന്നാളാണ്, കഴിഞ്ഞ പിറന്നാളിന് ആയിരുന്നു മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയത്. അന്ന് പങ്കുവെച്ച ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
View this post on Instagram
ഇത്തവണ കുടുംബത്തോടൊപ്പം സുഹൃത്തുക്കളോടൊപ്പം ആയിരുന്നു പിറന്നാൾ ആഘോഷം. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പിറന്നാൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്, സുഹൃത്തുക്കൾ ഒരുക്കിയ പിറന്നാൾ വിരുന്നാണ് ഇപ്പോൾ ഞെട്ടിച്ചിരിക്കുന്നത്. വീഡിയോയിലൂടെ നടി അമ്പരക്കുന്നതും കാണാം നിരവധിപേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. സെലിബ്രിറ്റികളും ആരാധകരും ഉൾപ്പെടെ നിരവധി പേർ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആശംസകൾ അറിയിച്ചിട്ടുണ്ട്.