Friday, April 26, 2024
HomeMalayalamFilm Newsഒരേ റൂട്ടിലോടുന്ന ബസ് ആണ് എൻറെ ചിത്രങ്ങൾ: പ്രതികരണങ്ങൾക്ക് മറുപടിയുമായി സത്യൻ അന്തിക്കാട്

ഒരേ റൂട്ടിലോടുന്ന ബസ് ആണ് എൻറെ ചിത്രങ്ങൾ: പ്രതികരണങ്ങൾക്ക് മറുപടിയുമായി സത്യൻ അന്തിക്കാട്

നീണ്ട ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിൻ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമായിരുന്നു മകൾ. ചിത്രം സംവിധാനം ചെയ്തത് സത്യൻ അന്തിക്കാടാണ്. ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ജയറാമും ദേവിക സഞ്ജയ് ആയിരുന്നു. ചിത്രം ഒരു കുടുംബ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ തിരക്കഥയിലാണ് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കുടുംബ പ്രേക്ഷകർക്ക് ചിത്രം ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനു ലഭിച്ച സമ്മിശ്ര പ്രതികരണങ്ങളോട് പ്രതികരിച്ചുകൊണ്ട് സംവിധായകൻ സത്യൻ അന്തിക്കാട് രംഗത്തെത്തിയിരിക്കുകയാണ്. താനും ഒരു പ്രേക്ഷകൻ ആണെന്നും താൻകൂടി ആഗ്രഹിക്കുന്ന സിനിമകൾ മാത്രമേ ചെയ്യുകയുള്ളൂ എന്നും വ്യക്തമാക്കി. ഒരു സിനിമയെടുത്തു .നിങ്ങൾ വേണമെങ്കിൽ കണ്ടാൽ മതി എന്ന് ചിന്തിക്കാൻ പാടില്ല എന്നും പ്രേക്ഷകർക്ക് കാണാൻ വേണ്ടിയാണ് സിനിമകൾ ഒരുക്കുന്നതെന്നും താരം പറഞ്ഞു. സിനിമ ഡാഡിക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്നെ നിലപാട് വ്യക്തമാക്കിയത്.

ചിത്രം തിയേറ്ററുകളിൽ ഒരുപാട് ഓടിയില്ലെങ്കിലും ആ സിനിമ തനിക്ക് വളരെ പ്രിയപ്പെട്ടവ ആണെന്ന് പറയുന്നവർ ഉണ്ട് ,അതിൽ ഒരിക്കലും തെറ്റുപറയാൻ പറ്റില്ല എന്നാൽ എൻറെ കാര്യത്തിൽ ഓടാത്ത ഒരു സിനിമയിൽ തനിക്ക് ഇഷ്ടം അല്ല അത് എൻറെത് ആണെങ്കിൽ പോലും. നമ്മൾ പബ്ലിക്കിന് വേണ്ടിയാണ് ചിത്രം ചെയ്യുന്നത്, അവർ കാണണം എന്ന് തന്നെയാണ് നമ്മുടെ ഏറ്റവും വലിയ ലക്ഷ്യം.

ഒരേ റൂട്ടിലോടുന്ന ബസ് ആണ് തൻറെ ചിത്രങ്ങൾ എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. എപ്പോഴും സെയ്ഫ് ആയ റോഡിലൂടെ പോകുന്ന ബസ്സ് ആവാനാണ് തനിക്ക് താൽപര്യമെന്നും സത്യൻ അന്തിക്കാട് അഭിമുഖത്തിൽ പറഞ്ഞു

RELATED ARTICLES
- Advertisment -

Most Popular

Recent Comments