Friday, April 26, 2024
HomeMalayalamപ്രതിശ്രുതവരനെ പരിചയപ്പെടുത്തി ഷംനകാസിം : ആശംസകളുമായി സെലിബ്രേറ്റികൾ

പ്രതിശ്രുതവരനെ പരിചയപ്പെടുത്തി ഷംനകാസിം : ആശംസകളുമായി സെലിബ്രേറ്റികൾ

മലയാളത്തിലും തെന്നിന്ത്യയിലും നിരവധി വേഷങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഷംന കാസിം .ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത താരം പങ്കുവയ്ക്കുകയാണ്.

ഷംന കാസിം വിവാഹിതയാവുന്നു എന്നതാണ് പുതിയ പോസ്റ്റ്. പ്രതിശ്രുതവരനെ പരിചയപ്പെടുത്തി ഷംന സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചു. ബിസിനസ് കൺസൽട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ വരൻ. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് പ്രതിശ്രുതവരനായ ഷാനിദ്. ഷംന തന്നെയാണ് ഷാനിദിന് ഒപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്.

രണ്ടു കുടുംബങ്ങളുടെ അനുഗ്രഹത്തോടെ ഞങ്ങൾ മറ്റൊരു ജീവിതത്തിലേക്ക് കടക്കുകയാണ് എന്നാണ് ഷാനിദിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഷംന കുറിച്ചത്. മലയാള സിനിമയിലെ സെലിബ്രിറ്റികൾ അടക്കം നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്. അഭിനയരംഗത്ത് മാത്രമല്ല നൃത്ത രംഗത്തും ഏറെ ശ്രദ്ധ പുലർത്താനുള്ള നടി ഏറ്റവുമധികം തിളങ്ങിയത് തെന്നിന്ത്യൻ സിനിമാലോകത്ത് ആണ്. റിയാലിറ്റി ഷോ വഴിയായിരുന്നു നടിഅഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യം സഹ നായികയായി. പിന്നീട്. അന്യഭാഷയിൽ ശ്രദ്ധ നേടിയെടുത്തു. അഭിനയത്തേക്കാൾ ഉപരി നൃത്തത്തെ ഏറ്റവുമധികം സ്നേഹിക്കുന്ന ഒരാളെ വേണം  ജീവിത പങ്കാളിയാക്കാൻ എന്ന് പലപ്പോഴും അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments