Friday, April 26, 2024
HomeMalayalamജീവിതത്തിലെ പോലെ സീരിയലിലും സൗഭാഗ്യയും അർജുനും ഒരുമിക്കുന്നു: സന്തോഷവാർത്തയുമായി താരങ്ങൾ

ജീവിതത്തിലെ പോലെ സീരിയലിലും സൗഭാഗ്യയും അർജുനും ഒരുമിക്കുന്നു: സന്തോഷവാർത്തയുമായി താരങ്ങൾ

സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരരായ താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷ് അർജുൻ സോമശേഖരൻ ഉം. രണ്ടുപേരും സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ താരങ്ങളാണ്, ഡബ്സ്മാഷ് വീഡിയോയായിരുന്നു സൗഭാഗ്യ മലയാളികൾക്ക് പ്രിയങ്കരിയായത്. നിരവധി ഡബ്സ്മാഷ് വീഡിയോകൾ ചെയ്തുകൊണ്ട് സൗഭാഗ്യ ആരാധകരെ സ്വന്തമാക്കിയിരുന്നു. അമ്മയും നടിയും നർത്തകിയുമായ സൗഭാഗ്യ ഇപ്പോൾ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചിരിക്കുകയാണ് .

നിരവധി അഭിമുഖങ്ങൾ നടത്തിയ സൗഭാഗ്യ ഒരിക്കലും അഭിനയരംഗത്തേക്കുള്ള വരവിനെക്കുറിച്ച് പറഞ്ഞിട്ടില്ല ,തനിക്ക് നൃത്തമാണ് ഏറെ ഇഷ്ടം എന്നായിരുന്നു താരം വെളിപ്പെടുത്തിയത്, എന്നാൽ ഇപ്പോഴിതാ അന്നത്തെ വാക്കു തെറ്റിച്ചു കൊണ്ട് താരം അഭിനയ രംഗത്തേക്ക് ചുവടു വയ്ക്കുകയാണ് ഈ സന്തോഷവാർത്ത പ്രേക്ഷകരെ അറിയിക്കുകയാണ്.

അമൃത ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഉരുളക്കുപ്പേരി എന്ന എന്ന പരമ്പരയിലൂടെയാണ് സൗഭാഗ്യ അരങ്ങേറ്റം കുറിക്കുന്നത്. സന്തോഷത്തിന് പിന്നിൽ.മറ്റൊരു ഇരട്ടി സന്തോഷം കൂടി ഉണ്ട്.ജീവിതത്തിലെ പോലെ സീരിയലിലും സൗഭാഗ്യയും അർജുനും ഒരുമിക്കുകയാണ് .പിണക്കങ്ങളും ഇണക്കങ്ങളുമായി ഇനി ഉരുളക്കുപ്പേരി കുടുംബത്തിന്റെ ഭാഗമാകുന്നു എന്നതാണ് വാർത്ത.തിങ്കൾ – വെള്ളി വരെ രാത്രി 8.30 ന് അമൃത ടി വി യിൽ ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. സൗഭാഗ്യയുടെ ജീവിതത്തിലേക്ക് മകൾ സുദർശന വന്നതിൽ പിന്നെ ഒരുപാട് ഭാഗ്യങ്ങൾ ആണ് ഉണ്ടാകുന്നത്. അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റവും താരം പ്രേക്ഷകരെ അറിയിച്ചത് അതീവ സന്തോഷത്തോടു കൂടിയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments