Categories: MalayalamSocial Media

വിവാഹം വൃദ്ധസദനത്തിൽ നടത്തിയത് മകളുടെ ആഗ്രഹപ്രകാരം: മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജന വിവാഹിതയായി

നോർക്ക റൂട്സ് ഉപാധ്യക്ഷനും മുൻ സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജനയുടെ വിവാഹം തവനൂർ വൃദ്ധ സദനത്തിൽ വച്ച് ആഘോഷങ്ങൾ ഒന്നും ഇല്ലാതെ നടന്നു. തിരുവനന്തപുരം പി.ടി.നഗറിൽ വൈറ്റ് പേളിൽ ശിവ കുമാറിന്റെയും ചിത്രലേഖയുടെയും മകൻ സംഗീതാണ് വിവാഹം ചെയ്യുന്നത്. ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.

ചടങ്ങിൽ ഏറ്റവുമടുത്ത ബന്ധുക്കളും ക്ഷണിക്കപ്പെട്ട വരെ മാത്രമാണ് പങ്കെടുപ്പിച്ചത്. ആഡംബരങ്ങൾ ഒന്നുമില്ലാതെ വളരെ മാതൃകാപരമായി നടത്തിയ വിവാഹത്തിന് നിരവധി പേരാണ് കൈയ്യടികളുമായി രംഗത്തെത്തിയത്. മകൾ നിരഞ്ജനയുടെ പ്രത്യേക താൽപര്യ പ്രകാരമാണ് വൃദ്ധ സദനത്തിൽ വച്ച് വിവാഹം നടത്തുന്നതെന്നാണ് പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോർട്ട്. തവനൂരിലെ വൃദ്ധസദനത്തിലെ സ്ഥിരം സന്ദർശകരാണ് ശ്രീരാമകൃഷ്ണനും കുടുംബവും .അതുകൊണ്ടു തന്നെയാണ് മകളുടെ വിവാഹം അവിടെ വച്ച് നടത്താൻ തീരുമാനിച്ചത്,
പ്രമുഖർ അടക്കം നിരവധി പേരാണ് വിവാഹത്തിന് വധൂവരന്മാർക്ക് ആശംസകളുമായി രംഗത്തെത്തിയത്.

വിവാഹത്തിൻറെ വീഡിയോയ്ക്ക് താഴെ നിരവധിപേരാണ് ഈ മാതൃക വിവാഹത്തിന് കയ്യടികൾ നൽകിയത്, ആഡംബരങ്ങൾ ഒന്നും ഇല്ലാതെ ഇങ്ങനെ വിവാഹം നടത്തുന്നത് എല്ലാവരും കണ്ടുപഠിക്കണം എന്ന് ചിലർ കമൻറുകൾ നൽകുന്നുണ്ട്.

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

3 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago