Saturday, April 27, 2024
HomeMalayalamആരാധകന്റെ മരണവാർത്ത: കുടുംബത്തിൽ നേരിട്ട് വന്ന് അനുശോചനമറിയിച്ച് സൂര്യ

ആരാധകന്റെ മരണവാർത്ത: കുടുംബത്തിൽ നേരിട്ട് വന്ന് അനുശോചനമറിയിച്ച് സൂര്യ

കോളിവുഡിന്റെ പ്രിയപ്പെട്ട നടൻ സൂര്യയെ കുറിച്ചുള്ള വാർത്തകൾ ആണ് ഇപ്പോൾ തെന്നിന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തൻറെ സിനിമകളെ പ്രോത്സാഹിപ്പിക്കാറുള്ള ആരാധകരോട് ഏറെ സ്നേഹം പുലർത്തുന്ന ഒരു താരം കൂടിയാണ് സൂര്യ

വാഹനാപകടത്തിൽ മരിച്ച ആരാധകന്റെ കുടുംബത്തെ നേരിൽ കണ്ട് അനുശോചനം അറിയിച്ച നടൻ സൂര്യയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
നാമക്കൽ ജില്ലാ ഹൈസ്ട്രീറ്റിൽ താമസിക്കുന്ന 25 കാരനായ ജഗദീഷ് ആണ് മരണപ്പെട്ടത് ,അദ്ദേഹം സൂര്യയുടെ ഒരു കടുത്ത ആരാധകൻ കൂടിയായിരുന്നു. സൂര്യ 15 വർഷമായി ഫാൻസ് ഫോറത്തിൽ പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ്. വിവാഹിതനായ ജഗദീഷിന് ഭാര്യയും 2 വയസ്സുള്ള ഒരു മകളുമുണ്ട്. ഒരു കുടുംബത്തിൻറെ ആശ്രയം ആയിരുന്നു പോയി പറഞ്ഞത് ,അതുകൊണ്ട് തന്നെ ആരാധകരന്റെ കുടുംബത്തെ നേരിൽ കാണണമെന്ന് സൂര്യ ആഗ്രഹം അറിയിച്ചു

21ന് നാമക്കൽ തുറയൂർ റോഡിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവേ ലോറി ലോറി ഇടിച്ചാണ് മരണപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൈസ്ട്രീറ്റിലെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയ നടൻ സൂര്യ, മരിച്ച ജഗദീഷിന്റെ ഭാര്യ രാധികയെയും ബന്ധുക്കളെയും അനുശോചനം അറിയിച്ചുകൊണ്ട് അദ്ദേഹത്തിൻറെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് മടങ്ങിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments