Categories: Film NewsMalayalam

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ഒന്നിക്കുന്ന ഒന്നൊന്നര ”വെടികെട്ട്” ! ചിത്രീകരണം ആരംഭിച്ചു

മലയാളത്തിൽ നിരവധി ചിത്രങ്ങളുടെ ഭാഗമായ താരങ്ങളാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും .ഇരുവരും പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ ആണ്. അതുപോലെ തിരക്കഥാകൃത്തുക്കളും ആണ്, ഇരുവരും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് “വെടിക്കെട്ട്”. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേർന്നാണ് ചിത്രത്തിൻറെ നിർമാണം നിർവഹിക്കുന്നത്. ചിത്രത്തിൻ്റെ പൂജയും ചിത്രീകരണവും  കൊച്ചിയിൽ ആരംഭിച്ചു.

പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും ഒക്കെ അണിനിരന്ന ബോക്സ് ഓഫീസിൽ ഹിറ്റായി മാറിയ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ ,ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.  14 ഇലവൺ സിനിമാസിൻ്റെ ബാനറിൽ റോഷിത്ത് ലാൽ ആണ് ചിത്രത്തിൻ്റെ സഹനിർമ്മാതാവ്. കൂടാതെ മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആകുന്നു. ചിത്രത്തിലെ മറ്റൊരു പ്രത്യേകത എന്തെന്നാൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് തന്നെയാണ് പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്. മാത്രമല്ല ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇരുന്നൂറോളം വരുന്ന പുതുമുഖ താരങ്ങൾ ആണ് . ഐശ്യര്യ അനിൽകുമാർ, ശ്രദ്ധ ജോസഫ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. ചിത്രത്തിൻറെ കാമറ കൈകാര്യം ചെയ്യുന്നത് രതീഷ് റാം  ആണ്. ചിത്രത്തിൽ ജോൺകുട്ടിയാണ് ചിത്രസംയോജനം ചെയ്യുന്നത്.   ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ, ജിതിൻ ദേവസി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത്  ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ എന്നിവരാണ്.

പശ്ചാത്തല സംഗീതം നിർവഹിക്കുന്നത് ജേയ്ക്സ് ബിജോയ്, ലൈൻ പ്രൊഡ്യൂസർ ആയി പ്രവർത്തിക്കുന്നത് പ്രിജിൻ ജെ.പി, പ്രൊസക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, കലാസംവിധാനംസജീഷ് താമരശ്ശേരി, മേക്കപ്പ്കലാമണ്ഡലം വൈശാഖ് നിർവഹിക്കുന്നു , കോസ്റ്റ്യൂം ഇർഷാദ് ചെറുകുന്ന്, ചീഫ് അസോ. ഡയറക്ടർ ആയി പ്രവർത്തിക്കുന്നത് രാജേഷ് ആർ കൃഷ്ണൻ, ആക്ഷൻ ചെയ്യുന്നത് സുപ്രീം സുന്ദർ, മാഫിയ ശശി, സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത് എ.ബി ജുബിൻ, ഫിനാൻസ് കൺട്രോളർ ആയി പ്രവർത്തിക്കുന്നത് ഷിജോ ഡൊമിനിക്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മനേജേർഹിരൻ, നിതിൻ ഫ്രഡ്ഡി, നൃത്ത സംവിധാനം ദിനേശ് മാസ്റ്റർ, അസോ. ഡയറക്ടർസുജയ് എസ് കുമാർ, ഗ്രാഫിക്സ് നിധിൻ റാം, ഡിസൈൻടെൻപോയിൻ്റ്, സ്റ്റിൽസ് അജി മസ്ക്കറ്റ്, പി.ആർ.ഒ- പി. ശിവപ്രസാദ് തുടങ്ങിയവരാണ്

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

6 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago