Thursday, May 2, 2024
HomeMalayalamമീ ടൂന്നും പറഞ്ഞ് വേറെ പെണ്ണുങ്ങൾ സാക്ഷി പറയാൻ വരരുത് എന്ന ഒരു ഷമീർ തന്ത്രം...

മീ ടൂന്നും പറഞ്ഞ് വേറെ പെണ്ണുങ്ങൾ സാക്ഷി പറയാൻ വരരുത് എന്ന ഒരു ഷമീർ തന്ത്രം : വിജയ് ബാബുവിനെതിരെ സോഷ്യൽ മീഡിയയിൽ തുറന്നെഴുത്തുകൾ

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസിൽ പരാതി നൽകിയ യുവനടിയുടെ പേര് വെളിപ്പെടുത്തിയതിന് പിന്നാലെ വിജയ് ബാബു കൂടുതൽ വിവാദങ്ങളിലേക്ക് മുറുകുന്നു .കഴിഞ്ഞദിവസം രാത്രിയായിരുന്നു സോഷ്യൽ മീഡിയ ലൈവിൽ എത്തി പരാതിക്കാരിയുടെ വിവരങ്ങളും തുടർന്നുണ്ടായ സംഭവങ്ങളും വിജയ്ബാബു വിശദീകരിച്ചത്. പിന്നാലെ പരാതിക്കാരി  സംഭവിച്ച ആഘാതങ്ങളെ കുറിച്ച് തുറന്ന് എഴുത്ത് നടത്തുകയും ചെയ്തിരുന്നു. എറണാകുളം സൗത്ത് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത് ,അന്വേഷണം ശക്തമാക്കി പോലീസും രംഗത്തെത്തിയിട്ടുണ്ട് .പിന്നാലെ വിജയ് ബാബു രാജ്യം വിട്ടു എന്ന വാർത്ത ആണ് വരുന്നത്. അതിനുശേഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വീഡിയോയും ഡിലീറ്റ് ചെയ്തിട്ടുണ്ട്, ഈ വാർത്ത മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിന്
പിന്നാലെ നിരവധി സാമൂഹിക പ്രവർത്തകരാണ് ഈ വിഷയം ചൂണ്ടിക്കാട്ടി നിരവധി അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്.

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് തികച്ചും മോശമായ പ്രവർത്തിയാണ് എന്നാണ് ഭൂരിഭാഗം പേരും ചൂണ്ടിക്കാണിച്ചത്.   പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് തികച്ചും അപലപനീയമായ കാര്യമാണെന്ന് wcc പ്രതികരിച്ചിരുന്നു, സോഷ്യൽ മീഡിയയിൽ വന്ന പല കുറിപ്പുകളും വിജയ്ബാബു വിന്എതിരെ തന്നെയാണ്. പല പ്രമുഖ സാമൂഹിക പ്രവർത്തകരും ഈ വിഷയത്തിൽ നിലപാടുകൾ രേഖപ്പെടുത്തി. പ്രഭുവിന്റ മക്കൾ എന്ന സിനിമ സംവിധാനം ചെയ്ത സജീവൻ അന്തിക്കാട് സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് ഇങ്ങനെയാണ്:

വിജയ് ബാബുവിനെതിരെ ആ പെൺകുട്ടി കൊടുത്ത പരാതി സ്ട്രോങ്ങ് ആണ്.പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ഭീകരമാണ്.വിജയിനെ ഒരു ഗൈഡായും രക്ഷകനായും കണ്ട കാലത്ത് അവർ തമ്മിലുണ്ടായിരുന്ന  സ്ത്രീ പുരുഷ ബന്ധങ്ങൾ വെച്ച് പിന്നീടുണ്ടായ ബലാത്ക്കാരങ്ങളെ ന്യായീകരിക്കാൻ ഒരിക്കലുംകഴിയില്ല.പുരുഷൻമാർക്കെതിരെ ഒരു പാട് വ്യാജ പരാതികൾ വരുന്നുണ്ട് എന്നത് സത്യമാണ്. ഒരു തെറ്റും ചെയ്യാതെ റേപ്പിൽ കേസിൽ  പെട്ട പുരുഷന്മാരും ഉണ്ട്.   പക്ഷെ അതൊന്നും  സത്യസന്ധമായ  പരാതികളെ റദ്ദു ചെയ്യുന്നില്ല.

ഈ പരാതിയിൽ  പറയുന്ന ക്രൈം  സത്യമാണെങ്കിൽ ഇണയോടുള്ള ക്രൂരതയിൽ ലൈംഗികാനന്ദം കണ്ടെത്തുന്ന ടൈപ്പ് “മെയിൽ ” ആണ്  വിജയ്. ഫേസ്ബുക്കിൽ ലൈവ് വന്നതും നടിയുടെ പേര് വെളിപ്പെടുത്തിയതും വിജയിന്റെ  ക്രിമിനൽ ബുദ്ധിയാകാനാണ് സാധ്യത.
മീ ടൂ എന്നും പറഞ്ഞ് ഇനി വേറെ പെണ്ണുങ്ങൾ സാക്ഷി പറയാൻ വരരുത് എന്ന ഒരു ഷമീർ തന്ത്രം പയറ്റി നോക്കിയതായിരിക്കാം. ഒരു സർബത്ത് ഷമീർ തന്ത്രം. വിജയ് ബാബു ഏറ്റവും നന്നായി അവതരിപ്പിച്ച കഥാപാത്രമാണല്ലോ സർബത്ത് ഷമീർ . ആ കഥാപാത്രത്തിന്റെ വിഡ്ഢിത്തങ്ങൾ  വിജയിന്റെ ഉള്ളിലെ സാഡിസ്റ്റുമായി ചേർന്ന്  എന്തെല്ലാം കാട്ടിക്കൂട്ടുമെന്നാണ് ഇനി അറിയാനുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments