Friday, April 26, 2024
HomeMalayalamഎൻറെ ആദ്യ തെലുങ്ക് ചിത്രം റിലീസിനൊരുങ്ങുന്നു ! സൂപ്പർ എക്സൈറ്റഡ് ആയി രജിഷാ വിജയൻ

എൻറെ ആദ്യ തെലുങ്ക് ചിത്രം റിലീസിനൊരുങ്ങുന്നു ! സൂപ്പർ എക്സൈറ്റഡ് ആയി രജിഷാ വിജയൻ

മാധ്യമപ്രവർത്തകയായി കരിയർ ആരംഭിച്ച് , മിനിസ്ക്രീനിൽ അവതാരികയായി വന്നശേഷം മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും ഒക്കെ സജീവമായി കൊണ്ടിരിക്കുന്ന താരമാണ് രജിഷ വിജയൻ. താരത്തിൻറെ തെലുങ്കിൽ പുറത്തിറങ്ങുന്ന ആദ്യചിത്രമാണ് രാമറാവു ഓൺ ഡ്യൂട്ടി’ .തെലുങ്ക് സിനിമാ പ്രേക്ഷകരും മലയാളി പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന ചിത്രം ഏപ്രിൽ 10നാണ് തീയറ്ററുകളിലെത്തുന്നത്.

തെലുങ്കിലെ ആദ്യ അരങ്ങേറ്റത്തെ കുറിച്ച് സന്തോഷവതിയായി രജീഷവിജയൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പും ശ്രദ്ധേയമാവുകയാണ്. മലയാളത്തിലും നിരവധി സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിക്കാൻ സാധിച്ചു ,അതുപോലെ തെലുങ്കിലേക്കും താരം കടക്കുകയാണ് ,ചിത്രത്തിൽ രജിഷയുടെ നായകനായി എത്തുന്നത് രവിതേജ യാണ്. ശരത് മന്ദവനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഏപ്രിൽ 10-ന് ചിത്രം പുറത്തിറങ്ങുമെന്ന് നിങ്ങളെ എല്ലാവരെയും അറിയിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്! ഏറ്റവും മികച്ച  തെലുങ്കിലെ എന്റെ ആദ്യ യാത്ര! രവി ഗാരൂ, നിങ്ങളോടൊപ്പം ഈ ഗാനം ചിത്രീകരിക്കുന്നത് വളരെ രസകരമാണ്! എന്നായിരുന്നു ചിത്രത്തിലെ ആദ്യ  മ്യൂസിക്കൽ വീഡിയോ പുറത്തുവിട്ടു കൊണ്ട് രജിഷാ സോഷ്യൽ മീഡിയയിലൂടെ കുറിച്ചത് .

2021 ലായിരുന്നു ചിത്രം പുറത്തിറങ്ങുന്നത് മായി ബന്ധപ്പെട്ട വാർത്തകൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നത് ,മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളെല്ലാം രജിഷയുടെ തെലുങ്കിലെ അരങ്ങേറ്റത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. മലയാളത്തിലും തമിഴിലുമായി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുന്നതിനിടെയാണ് താരം തെലുങ്കിലേക്കും കടന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments