സുവർണ്ണ ഹൃദയമുള്ള സിംഹമെ!!! ധനുഷിനെ പ്രശംസിച്ച് സെൽവരാഘവൻ:  ഇത്  ആരാധകർ കാത്തിരുന്ന കോംബോ

കാതൽ കൊണ്ടേൻ, പുതുപ്പേട്ടൈ,  മയക്കം എന്നാ എന്നീ ചിത്രങ്ങൾക്കു ശേഷം ആരാധകർ വീണ്ടും കാത്തിരുന്ന  ധനുഷ് – സെൽവരാഘവൻ കോംബോയാണ് നാനേ വരുവേൻ’. 11 വർഷങ്ങൾക്ക് ശേഷമാണ് ധനുഷ്  സെൽവരാഘവൻ ടീം ഒന്നിക്കുന്നത്, അതുകൊണ്ടുതന്നെ ആരാധകർക്കും വലിയ പ്രതീക്ഷയാണ്. ഇപ്പോഴിതാ ധനുഷിനെ പ്രശംസിച്ചു കൊണ്ട് സെൽവരാഘവൻ സോഷ്യൽ മീഡിയ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയ വിവരം സന്തോഷത്തോടുകൂടി അറിയിച്ചുകൊണ്ടാണ് തൻറെ ഇഷ്ട താരത്തിനെ കുറിച്ച് സെൽവരാഘവൻ മനസ്സുതുറന്നത്.

തമിഴ് സിനിമയിലെ താര സഹോദരന്മാർ കൂടിയായ ഇവർ ഒരുപാട് വിജയങ്ങൾ ആണ് ഇന്ത്യൻ സിനിമയ്ക്ക് കൊടുത്തിരിക്കുന്നത്. ധനുഷ് എന്ന മഹാ നടൻറെ ഇന്നത്തെ സിനിമ ജീവിതത്തിൽ ഏറെ പങ്കുവഹിച്ചത് സഹോദരൻ സെൽവരാഘവൻ തന്നെയാണ്.അനിയനെ കുറിച്ച് വാതോരാതെ ആണ് സെൽവരാഘവൻ വീണ്ടും വന്നിരിക്കുന്നത്. സുവർണ്ണ ഹൃദയമുള്ള സിംഹം എന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്, ഒരുപാട് നാളുകളായി ഒരുമിച്ചു ജോലി ചെയ്തിട്ട  സ്വന്തം സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകൾ ആയിരുന്നു ഇതിനൊക്കെ കാരണം.നാനേ വരുവേൻ എന്ന സിനിമയിലൂടെ വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ സാധിച്ചതിൽ താൻ ഇപ്പോൾ സന്തോഷവാനാണ് എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.

ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് ധനുഷ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ദേഷാവു എഫക്റ്റ് അടിസ്ഥാനമായി  ഒരുക്കിയ ചിത്രത്തിന് തിരക്കഥയും വ്യത്യസ്തമാണ്.

 

ICG Malayalam

Recent Posts

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

4 hours ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

4 hours ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

6 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago