ഇളയദളപതി ഫാൻസ് ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ബീസ്റ്റ് ഏപ്രിൽ 13ന് തീയേറ്ററുകളിൽ റിലീസിനെത്തുകയാണ്. കേരളത്തിലെ പ്രേക്ഷകരും തെന്നിന്ത്യയിലെ പ്രേക്ഷകരും ഒരു പോലെ തന്നെയാണ് ചിത്രത്തെ കാത്തിരിക്കുന്നത് .അടുത്തിടെ ചിത്രത്തിൻറെ റിലീസുമായി ബന്ധപ്പെട്ട കുവൈത്തിലെ വിജയ് ആരാധകരെ നിരാശരാക്കുന്ന വാർത്ത പുറത്തുവന്നിരുന്നു. ചിത്രത്തിന് കുവൈറ്റിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. പക്ഷേ ഇതിൻറെ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതുപോലെതന്നെ ബീസ്റ്റ്’ റിലീസിനൊരുങ്ങുമ്പോൾ ആരാധകർക്ക് നിർദേശങ്ങളുമായി സൂപ്പർതാരം നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. ആരാധകരോട് എനിക്ക് ചിലത് പറയാനുണ്ട് എന്നാണ് വിജയ് പറയുന്നത് .
രാഷ്ട്രീയക്കാരെയോ സർക്കാർ ഉദ്യോഗസ്ഥരെയോ സോഷ്യൽ മീഡിയയിലൂടെ യോ ട്രോൾ വിഡിയോയിലൂടെയോ പരിഹസിക്കാൻ പാടില്ലെന്ന് താരം താക്കീത് ചെയ്തിരിക്കുകയാണ്. നിർദ്ദേശം പുറത്തുവിട്ടിരിക്കുന്നത്
വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബിസ്സി ആനന്ദ് ആണ്. ലംഘനം നടത്തുന്നവരെ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും നിയമനടപടി തേടുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയുടെ നായികയായി എത്തുന്നത് പൂജ ഹെഗ്ഡെയാണ്. അപർണ ദാസ്, ലില്ലിപുട്ട് ഫാറൂഖി, അങ്കുർ അജിത് വികാൽ, സെൽവരാഘവൻ, യോഗി ബാബു, വിടിവി ഗണേഷ്, സതീഷ് കൃഷ്ണൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്