ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് മിഥുൻ മംഗലശ്ശേരി ലും കല്യാണിയും വിവാഹിതരാകുന്നു. നടി മൃദുല മുരളിയാണ് സന്തോഷവാർത്ത ആദ്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. സഹോദരന് ആശംസകൾ നേർന്ന് മൃദുല വന്നതോടു കൂടിയാണ് സെലിബ്രിറ്റികൾ ഉൾപ്പെടെ കമൻറുകൾ ഉമായി വന്നത് .
വിവാഹ നിശ്ചയത്തിന് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മൃദുല എഴുതിയ വരികൾ ഇങ്ങനെയായിരുന്നു:ഒരു പതിറ്റാണ്ട് നീണ്ട പ്രണയത്തിനൊടുവിൽ അവർ അത് ഔദ്യോഗികമാക്കി! സഹോദരിയോടൊപ്പം കമ്പൈൻഡ് സ്റ്റഡിക്ക് അവളുടെ വീട്ടിൽ പോകുന്നത് വെറുത്ത കൗമാരക്കാരിയാണ് ഞാൻ, രണ്ടുപേർക്കും എൻറെ ആശംസകൾ.
ഇപ്പോഴിതാ വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെ മിഥുൻ തൻറെ പ്രണയകാലത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്. ചേച്ചി മൃദുലയുടെ ഉറ്റ സുഹൃത്തിന്റെ അനിയത്തിയാണ് കല്യാണി.തന്നെ കഴിഞ്ഞു നാല് വയസ്സിന് ഇളയതാണ് കല്യാണി, കുഞ്ഞിലെ മുതൽ തങ്ങൾക്ക് ഇരുവർക്കും പരിചയമുണ്ട്, അങ്ങനെ അടുപ്പം പ്രണയത്തിലാവുകയായിരുന്നു, ഒടുവിൽ ഇരുവീട്ടുകാരുടെയും സമ്മതപ്രകാരം വിവാഹം നിശ്ചയിക്കുകയും ചെയ്തു.
ധൈര്യമുണ്ടെങ്കിൽ വീട്ടിൽ വന്ന് കാര്യം പറ എന്ന് ആദ്യം പറഞ്ഞത് കല്യാണമായിരുന്നു. തങ്ങൾ ഇരുവരും പ്രണയത്തിലാണെന്ന ചേച്ചിമാർക്ക് മനസ്സിലായിരുന്നു, പിന്നീട് സംസാരിക്കുകയും ചെയ്തു .ഈയൊരു പ്രണയം വിവാഹത്തിലേക്ക് എത്താൻ ഏറ്റവുമധികം സഹായിച്ചത് തങ്ങളുടെ ചേച്ചിമാർ തന്നെ ആണ് എന്നായിരുന്നു വനിതയോട് പങ്കുവെച്ചത്